TopTop
Begin typing your search above and press return to search.

കൊലപാതക കേസ് മുഖ്യപ്രതിയായി ആമിര്‍ ഖാന്റെ ചിത്രം; പാക് ചാനലിനെതിരേ വ്യാപക വിമര്‍ശനവും ട്രോളുകളും

കൊലപാതക കേസ് മുഖ്യപ്രതിയായി ആമിര്‍ ഖാന്റെ ചിത്രം; പാക് ചാനലിനെതിരേ വ്യാപക വിമര്‍ശനവും ട്രോളുകളും

കൊലപാതക കേസ് മുഖ്യപ്രതിയുടെ ചിത്രത്തിനു പകരമായി ബോളിവുഡ് താരം ആമീര്‍ ഖാന്റെ ചിത്രം നല്‍കി പാകിസ്താന്‍ ചാനല്‍. എംക്യുഎം നേതാവായ ആമീര്‍ഖാന് പകരമാണ് ഇന്ത്യന്‍ താരത്തിന്റെ ചിത്രം പാക് ചാനല്‍ തെറ്റായി നല്‍കിയത്. ഇത്തരമൊരു പിഴവ് വരുത്തിയതില്‍ ചാനലിനെതിരേ വലിയതോതില്‍ വിമര്‍ശനങ്ങളും ട്രോളുകളും നിറഞ്ഞതോടെ ചാനല്‍ തെറ്റ് തിരുത്തിയെങ്കിലും ആമിറിന്റെ ചിത്രമടക്കുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പാകിസ്താന്‍ ടി വി ജേര്‍ണലിസ്റ്റ് നൈല ഇനയത്ത് ഈ സ്‌ക്രീന്‍ ഷോട്ട് സഹിതം ചാനലിന്റെ മണ്ടത്തരത്തെ അപഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു.' തലക്കെട്ട്: പതിനേഴ് വര്‍ഷത്തിനുശേഷം എംക്യുഎം നേതാവ് അമീര്‍ ഖാന്‍ കൊലപാതക കേസില്‍ കുറ്റവിമുക്തനായി. കഴിഞ്ഞ പതിനേഴ് വര്‍ഷം ആമിര്‍ ഖാന്‍ പാകിസ്താനില്‍ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞില്ല' ഇതായിരുന്നു നൈലയുടെ ട്വീറ്റ്.

Headline: After 17 years MQM leader Amir Khan exonerated in a murder case.

Didn"t know Indian actor Amir Khan was in Pakistan for the last 17 years.. pic.twitter.com/YcUmg6LKfk
— Naila Inayat नायला इनायत (@nailainayat) April 16, 2020

ഈ വാര്‍ത്തയില്‍ ആമിര്‍ ഖാന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ലാല്‍ സിംഗ് ചദ്ദ എന്ന ചിത്രമാണ് ആമിര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം. കരീന കപൂറാണ് നായിക.

Next Story

Related Stories