TopTop
Begin typing your search above and press return to search.

ഈ വര്‍ഷം ഇനി ഇല്ല; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണെന്ന് അമിര്‍ ഖാന്‍

ഈ വര്‍ഷം ഇനി ഇല്ല; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണെന്ന് അമിര്‍ ഖാന്‍

ഡിസംബര്‍ വരെ തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനിച്ചതായി ബോളിവുഡ് സൂപ്പര്‍ താരം അമിര്‍ ഖാന്‍. പുതിയ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും കൂടുതല്‍ സമയം കുടുംബത്തോട് ഒപ്പം ചിലവഴിക്കാനുമാണ് അടുത്ത 11 മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കമ്മ്യൂണിക്കേഷന്‍ ഡിറ്റോക്സ് എടുക്കാന്‍ താരം തീരുമാനിച്ചത്.

താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തും. എന്നാല്‍ പുതിയ സിനിമ 'ലാല്‍ സിംഗ് ചദ്ദ' പുറത്തിറങ്ങുന്നതുവരെ, അതിന്റെ പ്രമോഷന്‍ ജോലികള്‍ക്കായി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താരത്തിന്റെ ടീം കൈകാര്യം ചെയ്യും.

ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. താന്‍ സെല്‍ഫോണിന് അടിമയാണെന്നും അത് തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ഇടത്തെ സ്വാധീനിക്കുന്നുവെന്നും അമിറിന് തോന്നുന്നു. ഇതിനാലാണ് എല്ലാ ഡിജിറ്റല്‍ ആശയവിനിമയ സംവിധാനങ്ങളും ഇടക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് അമിര്‍ ഖാന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് അമിര്‍ഖാന്‍.


Next Story

Related Stories