ലോക്ഡൗണ്‍ കാലത്തിനുശേഷം ഈ മാസം പതിനഞ്ചിന് തിയ്യേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒട്ടേറെ സിനിമകളാണ് ഈ സാഹചര്യത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഇതില്‍ ആദ്യ ചിത്രമെന്ന ഖ്യാതി നേടാനൊരുങ്ങുകയാണ് വിവേക് ഒബ്രോയി നായകനായ പി.എം. നരേന്ദ്ര മോദി. 2019-ല്‍ പുറത്തിറങ്ങിയ ചിത്രം ഈ മാസം 15-ന് വീണ്ടും റിലീസ് ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. മോദിയായാണ് വിവേക് ഒബ്രോയി സിനിമയില്‍ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയായുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിവേക് ഒബ്രോയിയും അനിരുദ്ധ ചൗളയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.