TopTop
Begin typing your search above and press return to search.

നടി രമ്യ കൃഷ്ണന്റെ കാറില്‍ നിന്നും 96 കുപ്പി ബിയറും എട്ട് കുപ്പി വിദേശമദ്യവും പിടികൂടി

നടി രമ്യ കൃഷ്ണന്റെ കാറില്‍ നിന്നും 96 കുപ്പി ബിയറും എട്ട് കുപ്പി വിദേശമദ്യവും പിടികൂടി

തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണനും സഹോദരിയും സഞ്ചരിച്ച കാറില്‍ നിന്നും മദ്യ കുപ്പികള്‍ പിടികൂടി. മഹാബലിപുരത്തു നിന്നും ചെന്നൈയിലേക്ക് പോകുന്ന വഴി ഈസ്‌റ്റോകോസ്റ്റ് റോഡിലെ മുട്ടുകാട് ചെക്‌പോസ്റ്റില്‍ നടന്ന പൊലീസ് പരിശോധനയിലാണ് രമ്യ കഷ്ണന്‍ സഞ്ചരിച്ചിരുന്ന ടയോട്ട ഇന്നോവ കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. നടിയുടെ ഡ്രൈവര്‍ സെല്‍വകുമാറിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ജൂണ്‍ 11 ന് ആയിരുന്നു സംഭവം.എട്ട് കുപ്പി വിദേശമദ്യവും 96 ബോട്ടില്‍ ബിയറുമാണ് പിടികൂടിയത്.കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണ്‍ മൂലം ചെന്നൈയില്‍ ഇപ്പോഴും മദ്യശാലകള്‍ തുറന്നിട്ടില്ല. എന്നാല്‍ തമിഴ്‌നാട്ടിലെ മറ്റ് സ്ഥലങ്ങളില്‍ മദ്യം ലഭിക്കുന്നുണ്ട്. ചെന്നായില്‍ മദ്യം വാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വിലക്ക് ഉള്ളതിനാല്‍ നടിയുടെ കാറില്‍ മദ്യം കണ്ടെത്തിയത് നിയമവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. മറ്റ് ജില്ലകളില്‍ നിന്നും മദ്യം ചെന്നൈയിലേക്ക് കടത്തുന്നത് വര്‍ദ്ധിച്ചെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അടുത്താഴ്ച്ച ചെന്നൈ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത പരന്നതും മദ്യം അടക്കമുള്ള വസ്തുക്കള്‍ ശേഖരിച്ചു വയ്ക്കാന്‍ ആളുകളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി പറഞ്ഞു.


Next Story

Related Stories