TopTop
Begin typing your search above and press return to search.

നന്ദി മമ്മൂക്കാ; ഐക്യദീപാഹ്വാനത്തിന് പിന്തുണ നല്‍കിയതിന് മമ്മൂട്ടിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

നന്ദി മമ്മൂക്കാ; ഐക്യദീപാഹ്വാനത്തിന് പിന്തുണ നല്‍കിയതിന് മമ്മൂട്ടിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ ഐക്യം വെളിപ്പെടുത്താന്‍ വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണയേകിയതിനാണ് മമ്മൂട്ടിയോട് മോദി നന്ദി പറയുന്നത്. മമ്മൂക്കാ എന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടിയെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തത്. 'നന്ദി മമ്മൂക്കാ. സാഹദോര്യത്തിനും ഐക്യത്തിനും വേണ്ടി താങ്കളെപ്പോലുള്ളവര്‍ നടത്തുന്ന മനസറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കൊവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം' എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute https://t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020

പ്രധാനമന്ത്രിയുടെ ഐക്യ ദീപാഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. 'കൊവിഡ് എന്ന മഹാവിപത്തിനെതിരേ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതു മണി മുതല്‍ ഒമ്പതു മിനിട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരഭത്തിന് എല്ലാവരും പങ്കാളികളാകണമമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു';വീഡിയോയിലുടെ മമ്മൂട്ടി പങ്കുവച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ശനിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴായിരുന്നു എപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ട് നേരം വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രത്യേക ദീപം തെളിയിക്കാന്‍ രാജ്യത്തോട് പ്രധാനമന്ത്രി ആഹ്വാനം നടത്തിയത്.

Next Story

Related Stories