TopTop

വാദിറാം മരുഭൂമിയിലെ ആടുജീവിതം; വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍

വാദിറാം മരുഭൂമിയിലെ ആടുജീവിതം;  വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍

ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണം തടസമില്ലാതെ തുടരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ലൊക്കേഷന്‍ സ്റ്റില്ലുകളാണ് ഇത്തരമൊരു ഉറപ്പിന് ആധാരം. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ജോര്‍ദാനിലെ വാദിറം മരുഭൂമിയിലെ ചിത്രീകരണത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പൃഥ്വിരാജ് ഉള്‍പ്പെടെ 58 പേരടങ്ങുന്ന യൂണിറ്റാണ് ചിത്രീകരണത്തിന്റെ ഭാഗമായി ജോര്‍ദാനിലുള്ളത്. ഏപ്രില്‍ 10 വരെയാണ് ഇവിടെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്.






കൊറോണ ലോകവ്യാപകമായി ഭീതി വിതച്ചതിനെ തുടര്‍ന്ന് ആടുജീവിതത്തിന്റെ ജോര്‍ദാര്‍ ചിത്രീകരണം അനിശ്ചിതത്തിലായിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആ രാജ്യത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതോടെ പൃഥ്വിക്കും സംഘത്തിനും നാട്ടിലേക്ക് തിരിച്ചുപോരാനും കഴിയാത്ത സാഹചര്യമാണുണ്ടായത്. പിന്നീട്് വിദേശകാര്യമന്ത്രിലായത്തിന്റെ ഇടപെടല്‍ കൊണ്ട് ഏപ്രില്‍ 10 വരെ അവിടെ ഷൂട്ടിംഗ് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍, സംഘത്തിന് അവിടെ സുരക്ഷിതമായി ഷൂട്ടിംഗ് നടത്താന്‍ കഴിയുന്നുവെന്നതിന് തെളിവാണ്. എന്നാല്‍, ഇത്രയും ദിവസം കഴിഞ്ഞുകൂടാന്‍ വളരെ കുറച്ച് ഭക്ഷണം മാത്രമെ സംഘത്തിന്റെ പക്കല്‍ ഉള്ളൂവെന്ന വാര്‍ത്തകളും വരുന്നുണ്ട്. സര്‍ക്കാര്‍ അനുമതിയോടെ വാദിറാം മരുഭൂമിയില്‍ ഷൂട്ടിംഗ് ആരംഭച്ചതിനു പിന്നാലെയാണ് കൊറോണ ഭീതി ശക്തമായതും ജോര്‍ദാനില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതും.


Next Story

Related Stories