TopTop
Begin typing your search above and press return to search.

പത്മരാജനായി പൃഥ്വിരാജ് വരുമോ? മകന്‍ അനന്തപത്മനാഭന്‍ വെളിപ്പെടുത്തുന്നു

പത്മരാജനായി പൃഥ്വിരാജ് വരുമോ? മകന്‍ അനന്തപത്മനാഭന്‍ വെളിപ്പെടുത്തുന്നു

നടന്‍ ഹരീഷ് പേരടിയാണ് കൌതുകകരമായ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. അനന്തപത്മനാഭന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി പ്രസിദ്ധീകരിച്ച 'മകന്‍ എഴുതിയ പത്മരാജന്‍' എന്ന ഓര്‍മ്മക്കുറിപ്പ് സിനിമയാക്കുകയാണെങ്കില്‍ അതില്‍ പത്മരാജനായി പൃഥ്വിരാജ് അഭിനയിച്ചാല്‍ ഗംഭീരമാകും എന്നാണ് ഹരീഷ് പേരടിയുടെ പോസ്റ്റില്‍ പറയാന്‍ ശ്രമിച്ചത്. 'പത്മരാജൻ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം' ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ കാരണം എന്നും ഹരീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; പത്മരാജൻ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകൻ അനന്തപത്മനാഭൻ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച " മകൻ എഴുതിയ പത്മരാജൻ" എന്ന ഓർമ്മ കുറിപ്പുകൾക്ക് അനന്തൻ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നൽകിയാൽ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓർക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു...പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും.. അതിനു മറുപടിയായി അനന്തപത്മനാഭന്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പില്‍ തന്റെ പിതാവിനെ കുറിച്ചുള്ള ബയോപിക് ആലോചനകള്‍ തുടങ്ങിയതായി വെളിപ്പെടുത്തി. എന്നാല്‍ ആ പ്രൊജക്ടില്‍ താന്‍ ഭാഗമല്ല എന്നും പ്രധാന വേഷം ചെയ്യുന്ന നടനെ സൃഷ്ടാക്കള്‍ ഉടന്‍ വെളിപ്പെടുത്തുമായിരിക്കുമെന്നും അനന്തപത്മനാഭന്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം; ഇന്നിപ്പോൾ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബി ൽ പങ്കു വെച്ച ഒരു ചിന്ത.

നന്ദി ഹരീഷ്. പക്ഷേ അത്തരമൊരു ബയോപിക്കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു. ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ.

അച്ഛനെ നന്നായി അറിയുന്നവർ . . അമ്മയുടെ ഓർമ്മക്കുറിപ്പുകൾ ആണ് അവർ അവലംബമാക്കുന്നത് . ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി. എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ. പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ൽ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാൾ ആണല്ലൊ വരും വർഷം) . ശരിയാണ് ഹരീഷ് പറഞ്ഞത്, ചിത്രത്തിൽ രാജുവിന് അഛന്റെ ഛായ ഉണ്ട് . സ്നേഹം, ഹരീഷ്


Next Story

Related Stories