Top

നല്ല സംവിധായകരുടെ സിനിമ തിരഞ്ഞെടുക്കാന്‍ അച്ഛന്‍ ഉപദേശിച്ചു: കല്യാണി പ്രിയദര്‍ശന്‍

നല്ല സംവിധായകരുടെ സിനിമ തിരഞ്ഞെടുക്കാന്‍ അച്ഛന്‍ ഉപദേശിച്ചു: കല്യാണി പ്രിയദര്‍ശന്‍


മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. തെലുങ്കില്‍ സജീവമായ താരത്തിന്റെ അടുത്ത മലയാള ചിത്രം ഹൃദയം അനൗണ്‍സ് ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ സിനിമയിലേക്ക്് വരുന്ന കാര്യം കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞ രണ്ട് അഭിപ്രായത്തെക്കുറിച്ച് പറയുകയാണ് കല്യാണി.

സിനിമയില്‍ അഭിനയിക്കുന്ന കാര്യം പറയുമ്പോള്‍ രണ്ട് അഭിപ്രായം മാത്രമാണ് അച്ഛന്‍ പറഞ്ഞതെന്നും അതാണ് താന്‍ മുഖവിലയ്‌ക്കെടുത്തതെന്നും കല്യാണി പറയുന്നു. നല്ല സംവിധായകരുടെ സിനിമ മാത്രമെ ചെയ്യാവൂ. സിനിമയെ സംബന്ധിച്ച് ഭാഷ പരിമിതിയല്ല. നമുക്ക് വേണ്ടി കരുതി വച്ചിരിക്കുന്നതെന്തോ അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. എന്നുമാണ് പ്രിയദര്‍ശന്‍ മകളെ ഉപദേശിച്ചത്.

തന്റെ ആദ്യ സംവിധായകന്‍ വിക്രം കമാര്‍ അച്ഛന്റെ അസിസ്റ്റന്റായിരുന്നെന്നും അദ്ദേഹം നല്ല സംവിധായകന്‍ ആണെന്ന് അച്ഛനറിയാമായിരുന്നെന്നും കല്യാണി പറയുന്നു. തെലുങ്കല്ല, ഏത് നല്ല സിനിമ തേടി വന്നാലും അത് സ്വീകരിക്കമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. വെള്ളി നക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കല്യാണിയുടെ പ്രതികരണം.


2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിച്ചത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കല്യാണി അഭിനയിച്ച ആദ്യ മലയാള ചിത്രം.





Next Story

Related Stories