TopTop
Begin typing your search above and press return to search.

പ്രിയദര്‍ശന്‍ 'നായരാ'യി

പ്രിയദര്‍ശന്‍ നായരായി

മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. 'സംവിധാനം പ്രിയദര്‍ശന്‍' എന്നത് സിനിമ പ്രേമികളെ തിയറ്ററുകളിലേക്കെത്തിക്കുന്ന ഘടകങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ എന്ന്‌ എഴുതിക്കാണിക്കുന്നത് പ്രിയദര്‍ശന്‍ നായര്‍ എന്നതിലേക്ക് മാറിയിരിക്കുകയാണ്. പ്രിയദര്‍ശന്റെ അവസാനം പുറത്തിറങ്ങിയ അനാമിക എന്ന ചിത്രത്തിലാണ് പ്രിയദര്‍ശന്‍ നായര്‍ എന്നെഴുതിക്കാണിക്കുന്നത്.

നാല് പ്രമുഖ സംവിധായകര്‍ ഒന്നിക്കുന്ന ഹിന്ദി ചലച്ചിത്ര സമുച്ചയം 'ഫോര്‍ബിഡന്‍ ലവി'ലാണ് പ്രിയദര്‍ശന്‍ തന്റെ ലഘുചിത്രം ഒരുക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം ആയ സീ5ന്റെ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രം. പ്രിയദര്‍ശന് പുറമെ പ്രദീപ് സര്‍ക്കാര്‍, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജ്‌രേക്കര്‍ എന്നിവരാണ് സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹമാണ് പുതിയ ചിത്രം. കോവിഡ് വ്യാപകമായി തിയറ്ററുകള്‍ അടച്ചതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. നിലവില്‍ ജനം ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ് പ്രിയദര്‍ശന്‍.

എന്നാല്‍ പാസ്‌പോര്‍ട്ടില്‍ പ്രിയദര്‍ശന്‍ നായര്‍ എന്നാണെന്നും സിനിമ പൂര്‍ത്തിയാക്കി സീ5 ന് നല്‍കിയപ്പോള്‍ അവര്‍ ആ പേര് ചേര്‍ത്തതാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടയുടനെ അത് നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ ദ ക്യൂവിനോട് പറഞ്ഞു.


Next Story

Related Stories