TopTop

5 കോടി ഫോളോവേഴ്സ് ഇൻ‌സ്റ്റഗ്രാമിൽ ഒന്നാം സ്ഥാനക്കാരിയായി പ്രിയങ്ക ചോപ്ര, ഒരു പോസ്റ്റിന് കിട്ടുന്നത് 1,94,98,450 രൂപ

5 കോടി ഫോളോവേഴ്സ് ഇൻ‌സ്റ്റഗ്രാമിൽ ഒന്നാം സ്ഥാനക്കാരിയായി പ്രിയങ്ക ചോപ്ര, ഒരു പോസ്റ്റിന് കിട്ടുന്നത് 1,94,98,450 രൂപ

ഇന്‍സ്റ്റഗ്രാമിൽ എറ്റവും വേഗത്തിൽ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന വ്യക്തിയായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സെലിബ്രിറ്റികളിൽ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിക്കുശേഷം ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് പ്രിയങ്ക. അഞ്ച് കോടി രണ്ട് ലക്ഷം പേരാണ് നിലവിൽ പ്രിയങ്കയുടെ ഫോളോവേഴ്സിന്റെ എണ്ണം.

നാലുകോടി നാൽപ്പത്തി രണ്ടുലക്ഷം ഫോളോവേഴ്സുള്ള ബോളിവുഡ് നടി ദീപികാ പദുകോണാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. പട്ടികയിൽ ഒന്നാമതെത്തുന്നതിന് ഒപ്പം ഇൻസ്റ്റഗ്രാമിലൂടെ പണം സമ്പാദിക്കുന്ന അതിസമ്പന്നരുടെ പട്ടികയിലും പ്രിയങ്ക ഒന്നാമതാണ്. 2019-ൽ ഇൻസ്റ്റഗ്രാമിലൂടെ പണം സമ്പാദിക്കുന്ന അതിസമ്പന്നരുടെ പട്ടികയിൽ വിരാട് കൊഹിലിക്കൊപ്പം പ്രിയങ്കയും ഇടം പിടിച്ചിരുന്നു. ‌‌‌

ഒരു പോസ്റ്റിൽ 271,000 ഡോളർ നേടിയാണ് ഈ പണം സമ്പാദിക്കുന്നവരുടെ പട്ടികയിൽ പ്രിയങ്ക 19-ാം സ്ഥാനത്തെത്തിയത്. അതേസമയം, ഓരോ പോസ്റ്റിലും 196,000 ഡോളർ സമ്പാദിച്ച് വിരാട് 23-ാം സ്ഥാനത്താണ്. റിയാലിറ്റി ടിവി താരവും മേക്കപ്പ് മുഗൾ കൈലി ജെന്നറുമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.


Next Story

Related Stories