Top

എപ്പോഴും ഒപ്പമുള്ള സഹോദരന് ആശംസകള്‍; കുടുംബചിത്രം പങ്കുവെച്ച് പ്രിയങ്ക

എപ്പോഴും ഒപ്പമുള്ള സഹോദരന് ആശംസകള്‍; കുടുംബചിത്രം പങ്കുവെച്ച് പ്രിയങ്ക

വിവാഹ ആഘോഷങ്ങല്‍ക്കിടയില്‍ പ്രിയങ്കയെ എടുത്തുയര്‍ത്തിയ നിക്ക് ജോനാസിന് പിന്തുണ നല്‍കിയത് സഹോദരന്‍ കെവിന്‍ ജോനാസ് ആയിരുന്നു. അതും ഒറ്റകൈകൊണ്ട് പ്രിയങ്കയെ താങ്ങി. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക സഹോദരന് പിറന്നാള്‍ ആശംസ നേര്‍ന്നത്. എപ്പോഴും പിന്തുണയുമായെത്തുന്ന സഹോദരന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു പ്രിയങ്ക ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

പ്രിയങ്കക്ക് പിറകെ നിക്കും സഹോദരന് പിറന്നാള്‍ ആശംസയുമായെത്തി. സഹോദരന്റെ തല തമാശയായി ചുമരില്‍ ഇടിക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ് നിക്ക് പങ്കുവെച്ചത്.

2005ലാണ് കെവിന്‍ ജോനാസ്, ജോ ജോനാസ്, നിക്ക് ജോനാസ് എന്നീ സഹോദരങ്ങള്‍ ചേര്‍ന്ന് ജോനാസ് ബ്രദേഴ്‌സ് എന്ന അമേരിക്കന്‍ പോപ് ബാന്റിന് രൂപം നല്‍കിയത്. ജോനാസ് ബ്രദേഴ്‌സിന് ലോകമെമ്പാടും ആരാധകരുണ്ട്.


Next Story

Related Stories