TopTop
Begin typing your search above and press return to search.

'ഒരു പക്ഷി അതിന്റെ ആയുഷ്‌ക്കാലം മുഴുവന്‍ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്'; 'ഖല്‍ബ്' ലിറിക്കല്‍ വീഡിയോ

ഷെയിന്‍ നിഗത്തിന്റെ പുതിയ ചിത്രം ഖല്‍ബിലെ ലിറിക്കല്‍ സോങ് പുറത്തിറങ്ങി. നടനും സംവിധായകനുമായ സാജിദ് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം മമ്മുട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

സംഗീതത്തിന് ഏറെ പ്രാധാന്യം നല്കിയാണ് ഖല്‍ബ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പന്ത്രണ്ടോളം ഗാനങ്ങളാണ് ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ തന്നെയാണ്. വിനീത് ശ്രീനിവാസനൊപ്പം ശ്രേയ രാഘവ്, ഷഹബാസ് അമന്‍, ജോബ് കുര്യന്‍, എലിസബത്ത്, ഉവൈസ്, സിയാ ഉല്‍ ഹഖ്, നെയിം ഇഫ്താര്‍, അധീഫ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിക്കുന്നത്.

ഷെയിനിനെ കൂടാതെ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിനൊപ്പം അമരാവതി ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ സാജിദ് യഹിയയും, അമരാവതി രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ സാദിഖ്, ക്രിസ് & മാക്‌സ് എന്നിരാണ് സംഗീതം ഒരുക്കുന്നത്.


Next Story

Related Stories