TopTop
Begin typing your search above and press return to search.

കൊറോണക്കാലം കഴിഞ്ഞാല്‍ ക്വാഡന്‍ കേരളത്തില്‍; ആ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് ഗിന്നസ് പക്രു

കൊറോണക്കാലം കഴിഞ്ഞാല്‍ ക്വാഡന്‍ കേരളത്തില്‍; ആ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് ഗിന്നസ് പക്രു

ഉയരമില്ലായ്മയുടെ പേരില്‍ ചുറ്റുമുള്ളവരുടെ പരിഹാസം കേട്ടു മടുത്ത് ജീവിതം അവസാനിപ്പിക്കാന്‍ ദേഷ്യവും നിരാശയും വേദനയും കലര്‍ന്ന കണ്ണീരോടെ അപേക്ഷിക്കുന്ന ക്വാഡന്‍ ബെയില്‍സിനെ ലോകം മറക്കില്ലൊരിക്കലും. കാരണം, ക്വാഡനൊപ്പം ഈ ലോകം മുഴുവനും കരഞ്ഞതാണ്. അവനെ ഏറ്റവും ഉയരത്തില്‍ നിര്‍ത്താന്‍ സ്‌നേഹബുദ്ധ്യ മത്സരിച്ചതുമാണ്. ഇപ്പോഴിതാ കേരളത്തില്‍ നിന്നും ക്വാഡനൊരു സന്തോഷവാര്‍ത്ത! കൊറോണക്കാലം കഴിഞ്ഞാല്‍ ഓസ്‌ട്രേലിയക്കാരന്‍ ക്വാഡന്‍ ബെയില്‍സ് കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. ഗിന്നസ് പക്രുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്വാഡന് പിന്തുണയുമായി എത്തിയവരില്‍ ഗിന്നസ് പക്രുവും ഉണ്ടായിരുന്നു. പിന്നീട് ക്വാഡനും അമ്മയും ഗിന്നസ് പക്രുവിന് പ്രത്യേകം നന്ദിയും അറിയിച്ചിരുന്നു. തനിക്കും നിങ്ങളെപ്പോലെ ഒരു സിനിമ നടനാകണമെന്ന ആഗ്രഹവും ക്വാഡന്‍ ഗിന്നസ് പക്രുവിനോട് പങ്കുവച്ചിരുന്നു. ആ ആഗ്രഹം സഫലമാക്കാനാണ് ക്വാഡന്‍ കേരളത്തിലെത്തുന്നത്. അതിനുള്ള വഴിയൊരുക്കിയത് ഗിന്നസ് പക്രുവും.

ജാനകി എന്ന സിനിമയിലാണ് ക്വാഡന് അവസരം ഒരുങ്ങുന്നത്.ചിത്രത്തിന്റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബോഡി ഷെയിമിംഗിനെക്കുറിച്ചുള്ള സിനിമയാണ് ജാനകി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരങ്ങള്‍ ഗിന്നസ് പക്രു പുറത്തു വിട്ടത്. ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗഭീതിയൊഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു, സ്വാഗതം എന്നായിരുന്നു പക്രുവിന്റെ കുറിപ്പ്. ജാനകി സിനിമയിലെ മൊത്തം ആള്‍ക്കാരും ക്വാഡന്റെ കൂടെയുണ്ടെന്നുള്ള ആശംസയും ഗിന്നസ് പക്രു പങ്കുവച്ചിട്ടുണ്ട്.


Next Story

Related Stories