സമീപ വര്‍ഷങ്ങളില്‍ ജനശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു എന്ന് നിന്റെ മൊയ്തീന്. ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് സംവിധായകന് ആര് എസ് വിമല്‍.
അഞ്ച് വര്‍ഷങ്ങള്‍. എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം. അല്ലെങ്കില്‍ പാതിവഴില്‍ നിലച്ചുപോകേണ്ട സിനിമയായിരുന്നു. ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്ക്കും നന്ദി എന്നാണ് ആര് എസ് വിമല്‍ പറയുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് വിമല്‍ ചിത്രത്തെ കുറിച്ച് കുറിച്ചത്. 1960-കളില്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പൃഥ്വിരാജ്, പാര്‍വ്വതി എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബര്‍ 19 നു പ്രദര്‍ശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി.
ചിത്രത്തില്‍ മൊയ്തീന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജാണ്. കാഞ്ചനമാലയുടെ അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ പാര്‍വതിയായിരുന്നു നായിക. എം ജയചന്ദ്രനും രമേഷ് നാരായണനുമായിരുന്നു സംഗീത സംവിധായകര്‍. ടൊവിനോയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.