TopTop
Begin typing your search above and press return to search.

വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം; തൊഴിലാളി ദിനത്തില്‍ 'തുറമുഖ'ത്തിന്റെ പുതിയ പോസ്റ്റര്‍

വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം; തൊഴിലാളി ദിനത്തില്‍ തുറമുഖത്തിന്റെ പുതിയ പോസ്റ്റര്‍

ലോക തൊഴിലാളി ദിനത്തില്‍ രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍. A Riot is the Language of the Unheard എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളുമായി ബന്ധപ്പെടുത്തിയാണ് തലവാചകം. നിവിന്‍ പോളി, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടെ കഥാപാത്രങ്ങളാണ് പോസ്റ്ററിലുള്ളത്.

അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് തുറമുഖം. തൊഴിലാളി ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റമായി കണക്കാക്കുന്ന സംഭവത്തെ ആസ്പദമാക്കി കെ.എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിനുശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം കണ്ണൂരിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. രാജീവ് രവി തന്നെയാണ് ഛായാഗ്രഹണം. നിര്‍മ്മാണം സുകുമാര്‍ തെക്കേപ്പാട്ട്. വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ നടന്നിരുന്നു.




Next Story

Related Stories