Top

'ഒരേ തരം വേഷങ്ങളിൽ ഒതുങ്ങിപ്പോവുമെന്ന് ഭയപ്പെട്ടു, അതിനാൽ സെലക്ടീവായി': സുരാജ് വെഞ്ഞാറമൂട്

മലയാള സിനിമയിൽ വ്യത്യസ്ഥമായ കഥാപാത്രങ്ങളാണ് തന്റെ സ്വപ്നമമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ തിലകൻ അവതരിപ്പിച്ച പോലെ മികച്ച വേഷങ്ങളാണ് തന്റെ സ്വപ്നമെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു. നവാഗതനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കേരളത്തിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് സുരാജിന്റെ പ്രതികരണം. ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എനിക്ക് കോമഡി ഇഷ്ടമാണ്, ഞാൻ ഒരിക്കലും അത് ഉപേക്ഷിക്കുകയുമില്ല. എന്നാൽ ഒരു ഘട്ടത്തിൽ ഒരേ തരം വേഷങ്ങളിൽ ഒതുങ്ങിപ്പോവുമെന്ന് ഭയപ്പെട്ടു. ഒരു നടനെന്ന നിലയിൽ ഒരുപാട് ചെയ്യാൻ ഉണ്ടായിരുന്നു. അതായിരുന്നു ആഗ്രഹം. തിലകൻ ചേട്ടനെ പോലുള്ളവർ ചെയ്ത് വച്ച വേഷങ്ങൾ. അതോടെ ഞാൻ‌ സിനിമ തിര‍ഞ്ഞെടുക്കുന്നതിൽ ശ്രദ്ധേയനായി' സുരാജ് പറയുന്നു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോമഡി റോളിൽ തിരിച്ചെത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ദേശീയ അവാർഡ് ലഭിച്ച ഡോ. ബിജുവിന്റെ 'പേരറിയാത്തവൻ' പലരും കണ്ടിട്ടില്ല. എന്നാൽ സുഹൃത്തുക്കളിൽ പോലും പലരും ചോദിച്ചിട്ടുണ്ട് എങ്ങനെയാണ് ദേശീയ അവാർഡ് ലഭിച്ചതെന്ന്. അത് നേടാൻ എന്താണ് ചെയ്തതെന്ന്. 'പുരസ്കാരങ്ങൾ മികച്ചതാണ്, പ്രത്യേകിച്ചും ദേശീയ അവാർഡ് പോലൂള്ളവ. എന്നാൽ‌ ഒരു പ്രകടനത്തിന് പ്രേക്ഷകരുടെ അംഗീകാരം ലഭിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം' സുരാജ് വ്യക്തമാക്കുന്നു.

2016- ൽ പുറത്തിറങ്ങിയ എബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയൽ സാധാരണക്കാരനായ പവിത്രന്‍ എന്ന കഥാപാത്രമായി സുരാജ് കാഴ്ചവച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന് ഹാസ്യനടൻ എന്ന ലേബലിൽ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ആ കഥാപാത്രം ശ്രദ്ധ നേടിയതൊടെയാണ് നിങ്ങൾക്കും ദേശീയ പുരസ്കാരമോ എന്ന ചോദ്യം നിലച്ചതെന്നും അദ്ദേഹം പറയുന്നു. പിന്നാലെ തൊണ്ടിമുതലും ദൃക്സാക്ഷിയും, ഫൈനൽസ്, വികൃതി. കുട്ടൻ പിള്ളയുടെ ശിവരാത്രി എന്നി സിനിമകളിലും സുരാജ് മികച്ച പ്രകടനം കാഴ്ചവച്ചു. ഇതിന് പിന്നാലെയാണ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജിന്റെ കഥാപാത്രം ശ്രദ്ധേയമാകുന്നത്.


Next Story

Related Stories