TopTop
Begin typing your search above and press return to search.

മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണെങ്കില്‍, വീണ്ടും അധികാരത്തില്‍ വരുമെന്നുള്ള സ്വപ്‌നം മറന്നേക്കൂ; തമിഴ്‌നാട് സര്‍ക്കാരിനെതിരേ രജനികാന്ത്

മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണെങ്കില്‍, വീണ്ടും അധികാരത്തില്‍ വരുമെന്നുള്ള സ്വപ്‌നം മറന്നേക്കൂ; തമിഴ്‌നാട് സര്‍ക്കാരിനെതിരേ രജനികാന്ത്

മദ്യവില്‍പ്പാനശാലകള്‍ പൂട്ടി മദ്യ വിതരണം ഓണ്‍ലൈന്‍ വഴിയാക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരേ രജനികാന്ത്. മൂന്നാം ഘട്ട ലോക് ഡൗണ്‍ ഇളവുകളില്‍ മദ്യവില്‍പ്പനാശലകള്‍ തുറക്കാനുള്ള അനുവാദം ഇതുപ്രകാരം മദ്യവില്‍പ്പന പുനരാരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്‌നാട്. എന്നാല്‍ അനിയന്ത്രിതമായ ജനത്തിരക്കാണ് ഓരോ മദ്യവില്‍പ്പ ശാലയ്ക്കു മുന്നിലും ഉണ്ടായത്. കോവിഡ് ഭീതി ഇപ്പോഴും ശക്തമായി നില്‍ക്കുന്ന സംസ്ഥനത്ത് മദ്യശാലകള്‍ക്കു മുന്നിലെ തിരക്ക് സാഹചര്യം കൂടുതല്‍ ഗുരുതരമാക്കുമെന്ന വിമര്‍ശനമാണ് എ ഐ എ ഡി എം കെ സര്‍ക്കാരിനനെതിരേ ഉയര്‍ന്നത്. കമല്‍ ഹാസന്റെ മക്കള്‍ നീതി മെയ്യം ഉള്‍പ്പെടെ മദ്യശാലകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണച്ചാണ് എല്ലാ മദ്യവില്‍പ്പന ശാലകളും പൂട്ടാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. മദ്യവിതരണം ഓണ്‍ലൈന്‍ വഴിയാക്കാനും കോടതി ഉത്തരവ് നല്‍കി. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച്ച സുപ്രീം കോടതി ഹര്‍ജി പരിഗണിക്കും.

സര്‍ക്കാരിന്റെ നീക്കത്തിനെതിരേ വീണ്ടും തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രജനികാന്തും രംഗത്ത് വന്നത്. ഈ സമയത്ത് മദ്യവില്‍പ്പന ശാലകള്‍ വീണ്ടും തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍, വീണ്ടും അധികാരത്തില്‍ വരുമെന്നുള്ള സ്വപ്‌നം മറന്നേക്കൂ എന്നായിരുന്നു രജനിയുടെ വിമര്‍ശനം. ഖജനാവ് നിറയ്ക്കാന്‍ വേറെ നല്ല വഴികള്‍ നോക്കണമെന്നും രജനികാന്ത് എ ഐ എ ഡി എം കെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

രജനികാന്തിനെ കൂടാതെ കമല്‍ഹാസന്‍, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ തുടങ്ങിയവരും മദ്യവില്‍പ്പനയുടെ പേരില്‍ സര്‍ക്കാരിനെതിരേ രംഗത്തു വന്നിട്ടുണ്ട്.


Next Story

Related Stories