TopTop
Begin typing your search above and press return to search.

സംസ്ഥാനത്ത് തിയേറ്ററുകള്‍ ഉടന്‍ തുറക്കുമോ? തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് തിയേറ്ററുകള്‍ ഉടന്‍ തുറക്കുമോ? തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. സിനിമാ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് ജനുവരി അഞ്ചുമുതല്‍ തീയേറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് വരുത്തുക, തിയേറ്ററുകളുടെ ലൈസന്‍സ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളും സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.

അതിനിടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ നിര്‍മ്മാതാക്കള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ പതിനൊന്നിനാണ് യോഗം. നിര്‍മ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ പങ്കെടുക്കും.


Next Story

Related Stories