TopTop
Begin typing your search above and press return to search.

ഒറ്റ ഷോട്ടില്‍ 85 മിനിറ്റുള്ള സിനിമ; 'സന്തോഷത്തിന്റെ ഒന്നാം രഹസ്യ'വുമായി ഡോണ്‍ പാലത്തറ, റിമയും ജിതിന്‍ പുത്തഞ്ചേരിയും പ്രധാന താരങ്ങള്‍

ഒറ്റ ഷോട്ടില്‍ 85 മിനിറ്റുള്ള സിനിമ; സന്തോഷത്തിന്റെ ഒന്നാം രഹസ്യവുമായി ഡോണ്‍ പാലത്തറ, റിമയും ജിതിന്‍ പുത്തഞ്ചേരിയും പ്രധാന താരങ്ങള്‍

മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിരൂപക ശ്രദ്ധ നേടിയ '1956, മധ്യതിരുവിതാംകൂര്‍' എന്ന ചിത്രത്തിനുശേഷം പരീക്ഷണ ചിത്രവുമായി ഡോണ്‍ പാലത്തറ. ഒറ്റ ഷോട്ടില്‍ 85 മിനിറ്റുള്ള സിനിമയുമായാണ് ഇക്കുറി ഡോണിന്റെ വരവ്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് പുറത്തിറക്കി.

ഡോണ്‍ പാലത്തറ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ.കെ. ജോര്‍ജ് ആണ് നിര്‍മിക്കുന്നത്. 85 മിനിറ്റില്‍ ഒറ്റ ഷോട്ടിലുള്ള ഒരു കാര്‍ യാത്രയായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ജിതിന്‍ പുത്തഞ്ചേരിയുടെ ആദ്യത്തെ മുഴുനീള കഥാപാത്രമാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിലേത്. നീരജ രാജേന്ദ്രന്‍ ആണ് മറ്റൊരു കഥാപാത്രം. കാറിനുള്ളിലെ സംഭാഷണങ്ങളില്‍ ഉടലെടുക്കുന്ന ബന്ധവും അതുണ്ടാക്കുന്ന മാനിസസംഘര്‍ഷങ്ങളെയുമാണ് ചിത്രം പറയുന്നത്. ഡോണ്‍ പാലത്തറയും അഭിനേതാക്കളായ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം സജി ബാബു, സംഗീതം ബേസില്‍ സി ജെ. ഡോണ്‍ പാലത്തറയുടെ അഞ്ചാമത്തെ സിനിമയാണിത്.


Next Story

Related Stories