സിനിമയും സംസ്കാരവും പ്രകൃതിയും ഒന്നിച്ചു ചേർന്ന ഒടിടി പ്ലാറ്റ് ഫോം "റൂട്ട്സ്" എം ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു.കാളിദാസിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ബാക്ക് പാക്കേഴ്സ് ആദ്യ ചിത്രമായി ഫെബ്രുവരി 5ന് റിലീസ് ചെയ്യും. ആളുകൾക്ക് കൂട്ടം കുടിയിരുന്ന സിനിമ കാണാൻ പറ്റാത്ത സാഹചര്യത്തിൽ പ്രതീക്ഷകളുമായി തുടക്കം കുറിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് റൂട്ട്സ് എന്ന് എം ടി വാസുദേവൻ നായർ. മനുഷ്യരാശിയെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള സാധ്യത കൂടിയാണ് റൂട്ട്സ്" എന്ന് എം ടി പറഞ്ഞു.
സിനിമ, വെബ് സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോസ്, ഇന്റര്‍വ്യൂസ് തുടങ്ങിയവയെല്ലാം റൂട്ട്സില്‍ ഉണ്ടാകും. പ്രശസ്ത എഴുത്തുകാരുടെ രചനകള്‍ക്ക് ദൃശ്യഭാഷ നല്‍കുക, മലയാളികള്‍ക്ക് മുന്നില്‍ ലോക സിനിമയുടെ വാതായനം തുറക്കുക, പ്രാദേശിക ഭാഷാ ചിത്രങ്ങളും കലാരൂപങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുക തുടങ്ങിയവയും റൂട്ട്സിന്റെ ലക്ഷ്യങ്ങളാണെന്ന് ഡയറക്ടര്‍ ഡോ. ആശാ നായര്‍ പറഞ്ഞു. സംവിധായകന് ജയരാജാണ് റൂട്ട്സിന്റെ മാനേജിങ് ഡയറക്ടര്‍.