Top

വില കുറച്ചുകാണിച്ചു; പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞ് ആര്‍ടിഒ

വില കുറച്ചുകാണിച്ചു; പൃഥ്വിരാജിന്റെ കാറിന്റെ രജിസ്‌ട്രേഷന്‍ തടഞ്ഞ് ആര്‍ടിഒ

വാഹനത്തിന്റെ തുക കുറച്ചു കാണിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ എറണാകുളം ആര്‍ടിഒ തടഞ്ഞു. 1.64 കോടി രൂപയുടെ വാഹനത്തിന് ഡീലര്‍ 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതാണ് നടന് വിനയായത്. ഡിസ്‌കൗണ്ട് നല്‍കിയാലും മുഴുവന്‍ തുകയ്ക്കുമുള്ള ടാക്‌സും അടയ്ക്കണമെന്നാണ് നിയമമെന്ന് ആര്‍ടിഒ മനോജ് പറഞ്ഞു.

വാഹനം ടെമ്പററി രജിസ്‌ട്രേഷന് എത്തിച്ചപ്പോഴാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്. 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 21 ശതമാനം ടാക്‌സ് അടയ്ക്കണമെന്നാണ് നിയമം. 30 ലക്ഷം ഡിസ്‌കൗണ്ട് നല്‍കിയപ്പോള്‍ ആറര ലക്ഷത്തോളം രൂപ ടാക്‌സ് ഇനത്തില്‍ കുറവു വരുമെന്നാണ് ഡീലര്‍ കരുതിയത്. എന്നാല്‍ മുഴുവന്‍ തുകയ്ക്കുമുള്ള ടാക്‌സ് അടയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് ആര്‍ടിഒ അറിയിച്ചു.

അതേസമയം പൃഥ്വിരാജ് വാഹനത്തിന്റെ മുഴുവന്‍ തുകയും നല്‍കിയിരുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും ഡീലര്‍ ബില്ലില്‍ ഡിസ്‌കൗണ്ട് നല്‍കിയതായി കാണിക്കുകയായിരുന്നെന്നും ആര്‍ടിഒ പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം ഡീലര്‍ ഇന്ന് മുഴുവന്‍ ടാക്‌സും അടച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.


Next Story

Related Stories