TopTop
Begin typing your search above and press return to search.

ഇരുപത് വര്‍ഷത്തിനുശേഷം മഹേഷ് ഭട്ട് ഒരുക്കിയ 'സഡക് 2' ഓടിടി റിലീസിനൊരുങ്ങുന്നു

ഇരുപത് വര്‍ഷത്തിനുശേഷം മഹേഷ് ഭട്ട് ഒരുക്കിയ സഡക് 2 ഓടിടി റിലീസിനൊരുങ്ങുന്നു

സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമ സഡകിന്റെ 2-ാം ഭാംഗം റിലീസ് ചെയ്യുന്നു.

'സഡകി'ന്റെ രണ്ടാം ഭാഗമായ 'സഡക് 2', സമ്മര്‍ റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തിയ്യേറ്ററുകള്‍ അടച്ചുപൂട്ടിയത്. ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ മള്‍ട്ടിപ്‌ളെക്‌സില്‍ ആഗസ്‌ററ് 28-ന് ചിത്രം റിലീസ് ചെയ്യും. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍, പ്രിയങ്കാ ബോസ്, മകരന്ദ് ദേശ് പാണ്ഡെ, മോഹന്‍ കപൂര്‍, അക്ഷയ് ആനന്ദ് എന്നിവരാണ് 'സഡക് 2 ' വിലെ അഭിനേതാക്കള്‍.

ഇരുപതു വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയെന്ന രീതിയിലും ഹിന്ദി സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് 'സഡക് 2'വിനായി കാത്തിരിക്കുന്നത്.


Next Story

Related Stories