TopTop
Begin typing your search above and press return to search.

ഇനി നിങ്ങളുടെ ഊഴം; സാമന്തയേയും റാണാ ദഗ്ഗുബാട്ടിയേയും ചലഞ്ച് ചെയ്ത് സായ് പല്ലവി

ഇനി നിങ്ങളുടെ ഊഴം; സാമന്തയേയും റാണാ ദഗ്ഗുബാട്ടിയേയും ചലഞ്ച് ചെയ്ത് സായ് പല്ലവി

മലയാളത്തിലും തമിഴകത്തും തെലുങ്ക് സിനിമാലോകത്തുമെല്ലാം നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. ഇപ്പോള്‍ സായ് പല്ലവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗ്രീന്‍ ഇന്ത്യ എന്ന ക്യാംപെയ്‌നിന്റെ ഭാഗമായി നടത്തപ്പെടുന്ന ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരമിപ്പോള്‍. ഒരു മരം നടുന്ന ചിത്രം പങ്കു വച്ചു കൊണ്ടാണ് താന്‍ ഗ്രീന്‍ ഇന്ത്യ ക്യാംപെയ്‌നിന്റെ ഭാഗമായ കാര്യം സായ് പല്ലവി വെളിപ്പെടുത്തിയിരിക്കുന്നത്.

വരുണ്‍ തേജാണ് ഗ്രീന്‍ ഇന്ത്യ ക്യാംപെയ്‌നിന്റെ ഭാഗമായി ട്രീ ചലഞ്ച് ഏറ്റെടുക്കാനായി സായ് പല്ലവിയെ ആദ്യം നോമിനേറ്റ് ചെയ്തത്. തന്നെ നോമിനേറ്റ് ചെയ്ത വരുണ്‍ തേജിന് നന്ദി പറഞ്ഞുകൊണ്ടാണ് സായ് പല്ലവിയുടെ പോസ്റ്റ്. ശുദ്ധ വായുവെന്നത് ഭയപ്പെടുത്തുന്ന രീതിയില്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാവരും ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കണം എന്നാണ് സായ് പല്ലവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ സാരാംശം.


തെന്നിന്ത്യന്‍ താരം സാമന്തയേയും തന്റെ സഹതാരമായ റാണാ ദഗ്ഗുബാട്ടിയേയു ട്രീ ചലഞ്ച് ഏറ്റെടുക്കാനായി ഇപ്പോള്‍ നോമിനേറ്റ് ചെയ്തിരിക്കുകയാണ് സായ് പല്ലവി.

sai-pallavi-samantha-akkineni-rana-daggubati-varun-tej-green-india-challenge


Next Story

Related Stories