TopTop
Begin typing your search above and press return to search.

ഇത് താരം കുട്ടിയായിരുന്നപ്പോള്‍; വിവാഹദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ഇത് താരം കുട്ടിയായിരുന്നപ്പോള്‍; വിവാഹദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയായിരുന്നു സംവൃത സുനില്‍. വിവാഹശേഷം സിനിമ മേഖലയില്‍നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും വീണ്ടും താരം സിനിമയിലേക്ക് തിരികെ വന്നിരുന്നു.

കഴിഞ്ഞ ദിവസം സംവൃതയുടെ വിവാഹ വാര്‍ഷികമായിരുന്നു. താരത്തിനും അഖിലിനും ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതിനിടയില്‍ ഒരാള്‍ പങ്കുവെച്ച ചിത്രം ആരാധകരില്‍ കൗതുകമുണര്‍ത്തി. സംവൃതയുടെ കുട്ടിക്കാല ചിത്രമാണ് അത്.

കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് സംവൃത സുനില്‍ വിവാഹിതയായി അബിനയത്തില്‍നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. യുഎസില്‍ കുടുംബത്തിനൊപ്പം താമസിക്കുന്ന സംവൃത ആറ് വര്‍ഷങ്ങള്‍ക്കുശേഷം 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് തിരികെ വന്നു. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ സംവൃത അരങ്ങേറ്റം കുറിച്ചത്.


Next Story

Related Stories