TopTop
Begin typing your search above and press return to search.

'സര്‍ബത്ത്' കന്നഡ പതിപ്പ് റിലീസ് ചെയ്തു

സര്‍ബത്ത് കന്നഡ പതിപ്പ് റിലീസ് ചെയ്തു

യുവസംവിധായകന്‍ സൂരജ് ടോം ഒരുക്കിയ .'സര്‍ബത്ത്' കന്നഡ പതിപ്പ് റിലീസ് ചെയ്തു. സര്‍ബത്ത് വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് കന്നഡ വേര്‍ഷന്‍ ഇറങ്ങിയത്.കഴിഞ്ഞ ദിവസം ഹിന്ദി,തമിഴ് വേര്‍ഷന്‍ ഇറങ്ങിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ക്വാറന്റിനില്‍ കഴിയുന്നതിന്റെ പ്രാധാന്യമാണ് സര്‍ബത്ത് ചര്‍ച്ചചെയ്യുന്നത്. പ്രവാസികളുടെ ക്വാറന്റീന്‍ ജീവിതമാണ്, സര്‍ബത്തിന്റെ ഇതിവൃത്തം.

താമസിയാതെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യും. പ്രമുഖരായ പവര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍, സൂപ്പര്‍സ്റ്റാര്‍ രവിചന്ദ്രന്‍, താരങ്ങളായ കിഷോര്‍, ജോണ്‍ കോക്കന്‍, പരുള്‍ യാദവ്, ജോളി ബാസ്റ്റിന്‍, ശ്രേയസ് മഞ്ജു, ബിഗ് ബോസ് വിന്നര്‍ പ്രതാം, പ്രശസ്ത കന്നഡ നിര്‍മ്മാതാവായ കെ. മഞ്ജു, സംവിധായകന്‍ വി.കെ. പ്രകാശ്, സാമൂഹിക സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കന്നഡയിലെ പ്രശസ്തനായ പോലീസ് മേധാവി ഇന്‍സ്‌പെക്ടര്‍ എല്‍.വൈ. രാജേഷ് എന്നിവരും, സൂപ്പര്‍സ്റ്റാറുകളുടെ വിവിധ ഫാന്‍സ് ഗ്രൂപ്പുകളും സംയുക്തമായാണ് സര്‍ബത്ത് കന്നഡ പതിപ്പ് ഫേയ്‌സ് ബുക്ക് പേജിലുടെ റിലീസ് ചെയ്തത്. ഇതാദ്യമായാണ് ഒരു ഷോര്‍ട്ട് ഫിലിം എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഒരേ പോലെ റിലീസ് ചെയ്യുന്നത്.

ക്വാറന്റീന്‍ സന്ദേശം ഉയര്‍ത്തുന്ന ഈ ഷോര്‍ട്ട് മൂവിയില്‍ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂരജ്‌ടോം പ്രൊഡക്ഷന്‍സും, ടീം മീഡിയയും സംയുക്തമായാണ് സര്‍ബത്ത് നിര്‍മ്മിച്ചിരിക്കുന്നത്.പരസ്യ രംഗത്ത് കണ്ടന്റ് ഡെവലപ്പറായ വിവേക് മോഹനന്റെ താണ് കഥ.


Next Story

Related Stories