TopTop
Begin typing your search above and press return to search.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ എന്തേ പ്രതികരിക്കാതിരുന്നത്, ബദല്‍ ശബ്ദങ്ങള്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്; നീരജ് മാധവിന് പിന്തുണയുമായി ഷമ്മി തിലകന്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ എന്തേ പ്രതികരിക്കാതിരുന്നത്, ബദല്‍ ശബ്ദങ്ങള്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്; നീരജ് മാധവിന് പിന്തുണയുമായി ഷമ്മി തിലകന്‍

നീരജ് മാധിന് പിന്തുണയുമായി ഷമ്മി തിലകന്‍. മലയള സിനിമയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും വിവേചനങ്ങളെയും കുറിച്ച് കഴിഞ്ഞ ദിവസം നീരജ് മാധവ് തുറന്നു പറഞ്ഞിരുന്നു. അതിനെതിരെ ഫെഫ്ക അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് നീരജിന് പിന്തുണയുമായി ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുന്നത്.

വിവേചനം കാണിച്ചത് ആരാണെന്ന് നീരജ് മാധവ് വെളിപ്പെടുത്തണം എന്നു പറഞ്ഞ് ഫെഫ്‌കെ താരസംഘടനയായ അമ്മയ്ക്കു കത്ത് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ് അന്ധമായ അനുസരണയ്ക്ക് അടിസ്ഥാനമെന്ന് കരുതുന്ന അധികാര കൊതിയന്‍മാരായ ഇക്കൂട്ടര്‍. അണികളെ അനുസരിപ്പിക്കാന്‍ എളുപ്പമാര്‍ഗം അവരില്‍ ഭയം കുത്തി വെക്കുകയാണ് വേണ്ടതെന്ന തെറ്റിദ്ധാരണയാല്‍ ആര്‍ക്കും മനസ്സിലാകാത്ത നുണകളും കണ്ടുപിടിക്കാനാവാത്ത കള്ളങ്ങളും കൂട്ടിച്ചേര്‍ത്തു തന്ത്രങ്ങള്‍ മെനയുകയാണ്. ബലഹീനതകള്‍ മറക്കാനുള്ള ഏറ്റവും നല്ല മൂടുപടമാണല്ലോ ഭീഷണി. പലരും പേടിച്ച് അനുസരിച്ചെന്നിരിക്കും. എന്നാല്‍, വിവേകമില്ലാത്ത വിധേയത്വത്തിന് കീഴ്‌പ്പെടുന്നവരാകില്ല എല്ലാ അനുയായികളും എന്നതിന്റെ തെളിവായി ഇത്തരം ബദല്‍ ശബ്ദങ്ങള്‍ കാലാകാലങ്ങളായി ഉയര്‍ന്നുവരാറുമുണ്ട്. ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിനിമ മേഖലയില്‍ നടികള്‍ നേരിടുന്ന വിവേചനങ്ങള്‍ കാണിച്ചുള്ള ബഹു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍, ആരും എന്തേ പ്രതികരിക്കാതിരുന്നതെന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പൂത്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ വിവേചനങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ആ സന്ദര്‍ഭത്തിലാണ് മലയാള സിനിമയിലും അത്തരം വിവേചനങ്ങളുണ്ട് എന്ന തുറന്നു പറച്ചിലുമായി നീരജ് മുന്നോട്ടു വന്നത്.


Next Story

Related Stories