മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതിരൂപം ജയന് വിട പറഞ്ഞ് നാല്പത് കൊല്ലം പിന്നിടുകയാണ്. ഇതിന് ശേഷം മലയാള സിനിമ ഒരുപാട് വളര്‍ന്നു. നിരവധി സൂപ്പര്‍ താരങ്ങള്‍ മലയാളത്തില്‍ ഉണ്ടായി. എന്നാല്‍ മലയാള സിനിമയിലെ എക്കാലത്തെയും സുപ്പര്‍ സാറ്റാണ് ജയന് എന്ന് അഭിപ്രായപ്പെടുകയാണ് പ്രശസ്തതാരം ഷമ്മി തിലകന്.
ജയന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഷമ്മി തിലകന് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതേ പോസ്റ്റിന് ലഭിച്ച ഒരു കമന്റിന് മറുപടിയായി മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുന്നു കൂടിയുണ്ട് ഷമ്മി തിലകന്. മമ്മുട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരങ്ങളല്ലേ എന്ന ചോദ്യത്തിന് ' അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ അണെന്ന് എനിക്ക് തോന്നിട്ടിട്ടില്ലെന്നാണ് ഷമ്മി നല്കുന്ന മറുപടി.