TopTop
Begin typing your search above and press return to search.

അഭിനയത്തില്‍നിന്ന് വിലക്കിയാല്‍ ക്യാമറ ചെയ്യും മ്യൂസിക് ചെയ്യും വേണമെങ്കില്‍ പ്രോഡ്യൂസര്‍വരെയാകും-ഷെയിന്‍ നിഗം

അഭിനയത്തില്‍നിന്ന് വിലക്കിയാല്‍ ക്യാമറ ചെയ്യും മ്യൂസിക് ചെയ്യും വേണമെങ്കില്‍ പ്രോഡ്യൂസര്‍വരെയാകും-ഷെയിന്‍ നിഗം

വളരെ കുറച്ച് സിനിമകളിലൂടെതന്നെ മലയാളികളുടെ ഹൃദയം കവര്‍ന്ന നായകനാണ് ഷെയിന്‍ നിഗം. എന്നാല്‍ ഈ അടുത്ത കാലങ്ങളിലായി വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ഷെയിന്‍ നിഗത്തിന്റെ പേര് ഉയര്‍ന്നുവന്നത്.

ഇത്തരം വിവാദങ്ങളെ കുറിച്ചും തിയ്യേറ്ററില്‍ ഓടുന്ന വലിയ പെരുന്നാള്‍ എന്ന സിനിമയെ കുറിച്ചും സംസാരിച്ച് ഷെയിന്‍. വനിതയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഷെയിന്‍ സംസാരിച്ചത്. ജീവിതം വലിയ പെരുന്നാളിന് മുന്‍പും ശേഷവും എന്ന ചോദ്യത്തിന്, 'ആ സിനിമയുടെ സെറ്റില്‍നിന്ന് ഞാന്‍ എടുത്ത തീരുമാനങ്ങളും, പരിചയപ്പെട്ടവരും പലതും പഠിപ്പിച്ചു. പ്രമോഷന്റെ ഭാഗമായി സീരിയലില്‍വരെ അഭിനയിച്ചു. സിനിമയില്‍ എന്റെ കഥാപാത്രം പറയുന്നുണ്ട് വലിയപെരുന്നാള് കഴിഞ്ഞ് എല്ലാം ശരിയാവുമെന്ന്' എന്നായിരുന്നു ഷെയിന്‍ മറുപടി നല്‍കിയത്.

നമ്മളെല്ലാവരും ഫ്രീഡത്തിനുവേണ്ടിയാണ് ജീവിക്കുന്നതെന്നും. വിശപ്പ് മാറ്റുകയാണ് എല്ലാവരുടേയും ലക്ഷ്യമെന്നും, എനിക്ക് ടെന്‍ഷനില്ല, ലോകം ഇടിഞ്ഞ് വീണാലും നുമ്മ ഹാപ്പിയാണെന്നും, അഭിനയത്തില്‍ നിന്ന് വിലക്കിയാല്‍ ക്യാമറ മാനാകാന്‍ ആഗ്രഹമുണ്ടെന്നും, മ്യൂസിക് ചെയ്യാം, ഡയറക്ട് ചെയ്യാം പ്രൊഡ്യുസറുമാവാമെന്നും ഷെയിന്‍ പറയുന്നു.


Next Story

Related Stories