TopTop
Begin typing your search above and press return to search.

ഷെയിൻ വിഷയത്തിൽ സമവായം പാളുന്നു, നിര്‍മ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ച് നിലപാട് മാറ്റുമ്പോൾ എങ്ങനെ ചർച്ച നടത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഷെയിൻ വിഷയത്തിൽ സമവായം പാളുന്നു, നിര്‍മ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ച് നിലപാട് മാറ്റുമ്പോൾ എങ്ങനെ ചർച്ച നടത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

യുവ നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട് ഉടലെടുത്ത മലയാള സിനിമാ രംഗത്തെ തർക്ക പരിഹാര നീക്കങ്ങൾ പാളുന്നു. ഷെയ്ൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനകളും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് വിഷയം വീണ്ടും വഷളാക്കിയത്. സിനിമയിൽ തനിക്കു വിലക്കുകല്പിച്ച നിർമാതാക്കൾക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന ഷെയ്നിന്റെ പരാമർശത്തിലൂന്നിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് വ്യക്തമാക്കുന്നത്.

നിര്‍മ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ച് നിലപാട് മാറ്റുമ്പോൾ അത്തരം ഒരാളുമായി എങ്ങനെ ചർച്ച നടത്തും എന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്. ഇതോടെ ഒത്ത് തീരുമെന്ന് പ്രതീക്ഷിച്ച വിവാദം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നടൻ ഷെയ്ൻനിഗവും നിർമാതാക്കളുടെ സംഘടനയും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം നടീനടന്മാരുടെ സംഘടനയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പിന്മാറിയിരുന്നു.

ഷെയ്ൻ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു സംഘടനകളുടെയെും നീക്കം. അയാൾ സ്വന്തംവഴിക്ക് നീങ്ങുമ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്തുറപ്പാണ് ഞങ്ങൾക്ക് നൽകാനാകുക എന്നായിരുന്നു ഫെഫ്ക ജനറൽസെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്റെ പ്രതികരണം. സമാനമായ നിലപാട് താര സംഘടനയ്ക്കും എന്നാണ് സൂചനകൾ.

അതേസമയം, സിനിമാ സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണ് ഷെയ്ന്‍ നിഗത്തിന്‍റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ടിട്ടുള്ളതെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. ഇത് സര്‍ക്കാര്‍ ഇടപെടേണ്ട ഗൗരവമായ പ്രശ്നമല്ല. ഇതിനെ ഈഗോ പ്രശ്നമായി ആരും കാണരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിഷയം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി താര സംഘടന പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന് സര്‍ക്കാര്‍ കത്ത് നല്‍കും. ബി ഉണ്ണിക്കൃഷ്ണനുമായും സംസാരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

എന്നാൽ, ഷെയ്നിന് ഉറക്കക്കുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. കലാകാരന്മാരുടെ തലച്ചോറിനെ ബാധിക്കുന്നതാണ് ഉറക്കക്കുറവും വ്യായാമക്കുറവും. അത് അഭിനയത്തെ ബാധിക്കും. കരാര്‍ ഒപ്പിടുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണമെന്നും എകെ ബാലന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ഷെയിൻ നടക്കിയ വിവാദപ്രതികരണമാണ് വിഷയം വീണ്ടും വഷളാക്കിയത്. സിനിമയിൽ തനിക്കു വിലക്കുകല്പിച്ച നിർമാതാക്കൾക്ക് മനോരോഗമാണോ മനോവിഷമമാണോ എന്നായിരുന്നു ഷെയ്നിന്റെ പരാമർശം. സിനിമ മുടങ്ങിയതിൽ നിർമാതാക്കളുടെ മനോവിഷമത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം.


Next Story

Related Stories