TopTop
Begin typing your search above and press return to search.

കുക്കു; സൈക്കോ ത്രില്ലര്‍ കഥ പറഞ്ഞ് ഒരു ഹ്രസ്വചിത്രം

കുക്കു; സൈക്കോ ത്രില്ലര്‍ കഥ പറഞ്ഞ് ഒരു ഹ്രസ്വചിത്രം

പതിവ് ഹ്രസ്വചിത്ര ആവിഷ്‌കരണങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കുന്നു കുക്കു. വി ഓള്‍ ഗോ ലിറ്റില്‍ മാഡ് സംടൈംസ് എന്ന ടാഗില്‍ അജ്മല്‍ റഹ്മാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എല്ലാ മനുഷ്യരിലുമുണ്ടാകുന്ന സാങ്കല്പിക ലോകമാണ് പങ്കുവയ്ക്കുന്നത്. ഏഴ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം രണ്ട് വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്.

ആവര്‍ത്തന വിരസതയും, നന്മ കഥകളും നിറഞ്ഞ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് 4:3 ആസ്പറ്റ് റേഷിയോയില്‍ ചിത്രികരിച്ചിരിക്കുന്ന ചിത്രം ദൃശ്യമികവിന്റെ മറ്റൊരു ഉദാഹരണമാണ്. രണ്ട് കഥപാത്രങ്ങള്‍ മാത്രമുള്ള ചിത്രത്തിലെ ശബ്ദ മിശ്രണങ്ങളും, പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതല്‍ പ്രേക്ഷക പ്രീതി ഉള്ളവാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.

പൂമരം, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ കെ. ആര്‍ മിഥുനാണ് കുക്കു നിര്‍മ്മിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈനറായ ശ്രീജിത്ത്, ഛായാഗ്രാഹകനായ ഹര്‍ഷദ് അഷ്റഫ്, അഭിനേതാക്കളായ അഫ്‌സല്‍, ഹരീഷ് എന്നിവരുടെ പങ്കാളിത്തത്തിലാണ് കുക്കു ഒരുക്കിയിരിക്കുന്നത്. സംവിധാനയാകനായ അജ്മല്‍ റഹ്മാന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും


Next Story

Related Stories