TopTop
Begin typing your search above and press return to search.

'തോക്കുമായി ശ്വേത മേനോന്‍';ശ്രദ്ധനേടി ചിത്രം

തോക്കുമായി ശ്വേത മേനോന്‍;ശ്രദ്ധനേടി ചിത്രം

അഞ്ച് വര്‍ഷം മുന്‍പ് ചിത്രീകരണം ആരംഭിച്ച് പലകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ചിത്രമായിരുന്നു ബദല്‍. ശ്വേത മേനോന്‍ മാവോയിസ്റ്റായി അഭിനയിക്കുന്ന ചിത്രത്തിലെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നാടക പ്രവര്‍ത്തകന്‍ എ അജയന്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് 'ബദല്‍: ദി മാനിഫെസ്റ്റോ'. കനിമൊഴി എന്ന മാവോയിസ്റ്റ് കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ശ്വേത തന്നെയാണ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.





ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. അട്ടപ്പാടി,മൂന്നാര്‍, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സലിം കുമാര്‍,അനൂപ് ചന്ദ്രന്‍,സജിത മഠത്തില്‍, ലിയോണ തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നു. അജയന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആള്‍ട്ടര്‍നേറ്റീവ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കല്‍ ആണ് നിര്‍മ്മാണം.




Next Story

Related Stories