TopTop
Begin typing your search above and press return to search.

രാമായണം പരമ്പരയില്‍ സുഗ്രീവനെ അവതരിപ്പിച്ച ശ്യാം സുന്ദര്‍ അന്തരിച്ചു

രാമായണം പരമ്പരയില്‍ സുഗ്രീവനെ അവതരിപ്പിച്ച ശ്യാം സുന്ദര്‍ അന്തരിച്ചു

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തെ മാറ്റിമറിച്ച രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയില്‍ സുഗ്രീവനെ അവതരിപ്പിച്ച ശ്യാം സുന്ദര്‍ കലാനി അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. 1987-88 കാലങ്ങളില്‍ സംപ്രേക്ഷണം ചെയ്ത രാമായണം ലോക് ഡൗണ്‍ കാലത്ത് ദുരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ശ്യാം സുന്ദര്‍ വിട പറയുന്നത്.

രാമയണത്തിലൂടെയാണ് ശ്യാം സുന്ദര്‍ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തെ തന്നെ മാറ്റിമറിച്ച പരമ്പരയിലെ സുപ്രധാന വേഷങ്ങളില്‍ ഒന്നായിരുന്നു ശ്യാം സുന്ദറിന് ലഭിച്ചതെങ്കിലും അഭിനയ രംഗത്ത് സജീവമാകാന്‍ തക്ക അവസരങ്ങള്‍ പിന്നീട് അദ്ദേഹത്തെ തേടിയെത്തിയില്ല. ഹീര്‍ രഞ്ജ, ത്രിമൂര്‍ത്തി. ചൈല ബാബു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചെങ്കിലും അധികമൊന്നും അദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ടു പോയില്ല.

രാമയണം പരമ്പരയില്‍ രാമന്റെ വേഷം ചെയ്ത അരുണ്‍ ഗോവിലും ലക്ഷ്മണനായി വേഷമിട്ട സുനില്‍ ലഹ്രിയും വിയോഗവാര്‍ത്തയറിഞ്ഞ് ശ്യാംസുന്ദറിനെ അനുസ്മരിച്ചു. വളരെ നല്ലൊരു മനുഷ്യനും മികച്ച വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ശ്യാം സുന്ദര്‍ എന്നാണ് അരുണ്‍ ഗോവില്‍ ട്വിറ്ററില്‍ കുറിച്ചത്.

ട്വിറ്ററില്‍ കുറിച്ചു. ശ്യാം സുന്ദറിന്റെ വിയോഗം ഏറേ ദുഖത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കിയ നഷ്ടത്തില്‍ നിന്നും കരകയറാന്‍ കുടുംബത്തിന് ശക്തിയുണ്ടാകട്ടേ' എന്നായിരുന്നു സുനില്‍ ലഹ്രി കുറിച്ചത്.


Next Story

Related Stories