TopTop
Begin typing your search above and press return to search.

'എസ് ജാനകി മൈസൂരുവിലുണ്ട്, പൂർണ്ണ ആരോഗ്യവതിയായി'; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

ഗായിക എസ് ജാനകിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കുടുംബം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് ആദ്യവാരത്തിൽ ജാനകി തെന്നിവീണ് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനെ തുടർന്നുണ്ടായ പരിക്കിന് ശേഷം നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ജാനകി മരണമടഞ്ഞതായിട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. പിന്നാലെ ഗായകരടക്കമുള്ളവർ കുടുംബവുമായി ബന്ധപ്പെട്ടുകയും ചെയ്തിരുന്നു.

ഇത്തരം റിപ്പോർട്ടുകൾ തെറ്റാണെന്ന് വിവരങ്ങൾ തിരക്കിയ ശേഷം ഗായകൻ മനോ ഉൾപ്പെടെ അറിയിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം. "ജാനകിയമ്മയോട് സംസാരിച്ചു. അവർ ഇപ്പോൾ മൈസൂരിലാണ്. പൂർണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക". എന്നായിരുന്ന മനോയുടെ ട്വീറ്റ്. നടൻ മനോബാല, ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം എന്നിവരും വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി.

ജാനകയിയമ്മയുടെ ആരോഗ്യനില സംബന്ധിച്ച എസ്‌പി ബാലസുബ്രഹ്മണ്യം നടത്തിയ പ്രതികരണം ഗായിക കെ എസ് ചിത്ര ഉൾപ്പെടെ പങ്കുവച്ചിരുന്നു.





Next Story

Related Stories