TopTop
Begin typing your search above and press return to search.

ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി 'ആനന്ദകല്ല്യാണ'ത്തിലൂടെ മലയാളത്തൽ ആദ്യമായി ആലപിച്ച ഗാനം പുറത്തിറങ്ങുന്നു

ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആനന്ദകല്ല്യാണത്തിലൂടെ മലയാളത്തൽ ആദ്യമായി ആലപിച്ച ഗാനം പുറത്തിറങ്ങുന്നു

ബോളിവുഡ് ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ഗാനം, പ്രമുഖ നടനും ,തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്ത് വിടുന്നു.9 ന്(ചൊവ്വ) വൈകിട്ട് 6 മണിക്ക് ഗാനം പുറത്തിറങ്ങുന്നത്.

സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാന്‍ നിര്‍മ്മിച്ച് പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ആനന്ദകല്ല്യാണം. പ്രശസ്ത നടന്‍ അഷ്‌കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തില്‍ ഗായകന്‍ കെ. എസ് ഹരിശങ്കറിന്റെ കൂടെയാണ് സന പാടുന്നത്. ഈ ഗാനത്തിന് രാജേഷ്ബാബു കെ സംഗീതവും , നിഷാന്ത് കോടമന ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു. സന മൊയ്തൂട്ടിക്ക് പുറമെ പ്രമുഖ ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്‌ന, നജീബ് അര്‍ഷാദ്, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്. ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ.

അഷ്‌കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂര്‍ . സംഗീതം,- രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ - അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും - രാജേഷ്, മേക്കപ്പ് - പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ - ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്‌സ് - അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - അബീബ് നീലഗിരി , മുസ്തഫ അയ്‌ലക്കാട്, പബ്ലിസിറ്റി ഡിസൈന്‍സ് - മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.


Next Story

Related Stories