TopTop
Begin typing your search above and press return to search.

വ്യത്യസ്ത പ്രായത്തിലെത്തി വന്‍ തിരിച്ചുവരവിലൊരുങ്ങി സൂര്യ; ഒപ്പത്തിനൊപ്പംനിന്ന് അപര്‍ണയും-വീഡിയോ

വ്യത്യസ്ത പ്രായത്തിലെത്തി വന്‍ തിരിച്ചുവരവിലൊരുങ്ങി സൂര്യ; ഒപ്പത്തിനൊപ്പംനിന്ന് അപര്‍ണയും-വീഡിയോ

തമിഴകത്ത് തുടര്‍ച്ചയായി ഹിറ്റുകള്‍ സ്വന്തമാക്കിയ നടനാണ് സൂര്യ. എന്നാല്‍ ഇടക്കാലത്ത് സൂര്യയുടെ ചിത്രങ്ങള്‍ക്ക് മുന്‍കാല സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ വന്‍ തിരിച്ചുവരവിനൊരുങ്ങുകയാണെന്ന സൂചന നല്‍കി പുതിയ ചിത്രം സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍

സൂര്യ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും ആയ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ ഹിറ്റായിരിക്കുകയാണ്.

മലയാളികളുടെ പ്രിയ നടി അപര്‍ണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സൂര്യ വ്യത്യസ്ത പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ട്രെയിലറിന് മികച്ച കമന്റുകളാണ് ആരാധകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാന്‍ തീരുമാനിക്കുന്നതും അതിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമൊക്കെയാണ് ചിത്രം പറയുന്നത്.

സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സതീഷ് സൂര്യയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.


Next Story

Related Stories