TopTop

ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രിക്ക് ഹൃദയാഭിവാദനങ്ങള്‍ നേര്‍ന്ന് ശ്രീകുമാരന്‍ തമ്പി

ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രിക്ക് ഹൃദയാഭിവാദനങ്ങള്‍ നേര്‍ന്ന് ശ്രീകുമാരന്‍ തമ്പി

കൊറോണ ഭീതിയില്‍ കഴിയുന്ന കേരളത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തികളെ പ്രശംസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. പ്രളയം, നിപ, ഇപ്പോള്‍ കൊറോണ; അങ്ങനെ സംസ്ഥാന നേരിട്ട പ്രതിസന്ധികളെയെല്ലാം മുന്നില്‍ നിന്നും നേരിട്ട മുഖ്യമന്ത്രിയെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട് കവി. മുഖ്യമന്ത്രിയോട് തനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുകയാണെന്നും ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുമെന്നും പറയുന്ന കവി പിണറായി വിജയന് ഹൃദയാഭിവാദനങ്ങളും നേരുന്നുണ്ട്.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ് താഴെ വായിക്കാം

നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ വൈറസിന്റെ തിരനോട്ടം, ഇപ്പോള്‍ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം-- ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പില്‍ നിന്ന്, തികഞ്ഞ സമചിത്തതയോടെ നേരിട്ടത്.

ഓരോ ദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയില്‍ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്!! പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിന് അനുസൃതമായി കരുതല്‍ നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശ്യമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പെടെയുള്ള ആവശ്യവസ്തുക്കളും അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ... ഇതുപോലെ എത്രയെത്ര സഹായങ്ങള്‍... കൈത്താങ്ങുകള്‍...!

ആദരീണയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും... ഹൃദയാഭിവാദനങ്ങള്‍...!


Next Story

Related Stories