TopTop
Begin typing your search above and press return to search.

ഈ രണ്ടു ലഹരികളില്‍ നിന്നും മുക്തനാകാന്‍ എന്നെ സഹായിക്കുക; ശ്രീകുമാരന്‍ തമ്പി

ഈ രണ്ടു ലഹരികളില്‍ നിന്നും മുക്തനാകാന്‍ എന്നെ സഹായിക്കുക; ശ്രീകുമാരന്‍ തമ്പി

സാഹിത്യ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതുകൊണ്ട് വാട്‌സ് ആപ്പും മെസഞ്ചറും ഉപേക്ഷിക്കുകയാണെന്ന് ശ്രീകുമാരന്‍ തമ്പി. ഈ രണ്ടു ലഹരികളിലും നിന്നും മുക്തനാകാന്‍ എന്നെ സഹായിക്കുക എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. വാട്‌സ് ആപ്പ് അകൗണ്ട് മുന്‍പേ ഡി ആക്ടിവേറ്റ് ചെയ്ത തമ്പി ഇപ്പോള്‍ മെസഞ്ചറും ഉപേക്ഷിച്ചിരിക്കുകയാണ്. മെസഞ്ചറില്‍ സന്ദേശങ്ങള്‍ അയച്ചിട്ട് മറുപടി കിട്ടാത്തവര്‍ പരിഭവം പ്രകടപ്പിക്കുന്നതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഇവിടെ പറയുന്നതെന്നും ഫെയ്‌സബുക്ക് പോസ്റ്റില്‍ ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നുണ്ട്.

വളരെ മുമ്പു തന്നെ ഞാന്‍ എന്റെ 'വാട്‌സ്ആപ്' അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു ...എന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് അതിനു കാരണം. കൂടുതല്‍ അടുത്തുകഴിയുമ്പോള്‍ അത് ഒരു ലഹരിയായിമാറും .... വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു കാലത്തേക്ക് 'മെസ്സഞ്ചറിലും' ഞാന്‍ പ്രവേശിക്കുന്നില്ല. ..പലരും എനിക്ക് മെസ്സേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്......ഈ രണ്ടു ലഹരികളില്‍ നിന്നും മുക്തനാകാന്‍ എന്നെ സഹായിക്കുക.

അതേ സമയം, വാട്‌സ് ആപ്പും മെസഞ്ചേറും ഉപേക്ഷിച്ചാലും ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കരുതെന്നാണ് ആരാധകര്‍ ശ്രീകുമാരന്‍ തമ്പിയോട് അപേക്ഷിക്കുന്നത്. സാഹിത്യപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന എന്തും ഉപേക്ഷിക്കുന്നതില്‍ സന്തോഷമുള്ളുവെന്നും തങ്ങളുടെ പിന്തുണയുണ്ടെന്നും എന്നാല്‍ ഇടയ്‌ക്കെങ്കിലും ചില പോ്‌സ്റ്റുകളും വീഡിയോകളുമായി ഫെയ്‌സ്ബുക്കില്‍ വരണമെന്നാണ് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നത്.


Next Story

Related Stories