TopTop
Begin typing your search above and press return to search.

വ്യത്യസ്ത തകര്‍പ്പന്‍ മേക്കോവറുകളില്‍ ലെന; 'ഉന്‍ കാതല്‍ ഇരുന്താല്‍' ട്രെയിലര്‍ പുറത്തിറങ്ങി

വ്യത്യസ്ത തകര്‍പ്പന്‍ മേക്കോവറുകളില്‍ ലെന; ഉന്‍ കാതല്‍ ഇരുന്താല്‍ ട്രെയിലര്‍ പുറത്തിറങ്ങി

വ്യത്യസ്തമായ മേക്കോവറുകളില്‍ നടി ലെന എത്തുന്ന തമിഴ് ചിത്രം ഉന്‍ കാതല്‍ ഇരുന്താല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രീകാന്ത്, മഖ്ബൂല്‍ സല്‍മാന്‍, ചന്ദ്രിക രവി, ലെന തുടങ്ങി നിരവധി താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉന്‍ കാതല്‍ ഇരുന്താല്‍. നടന്‍ ആര്യയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടത്.

റിയാസ് ഖാന്‍, വയ്യാപുരി, അന്‍സില്‍, കാപ്പാന്‍ ഫെയിം ചിരാഗ് ജനി, ജെന്‍സണ്‍, ക്രെയിന്‍ മനോഹര്‍, ഹര്‍ഷിക പൂനച്ച, സോന ഹൈഡന്‍, കസ്തൂരി, ശ്രേയ രമേശ്, സാക്ഷി ദ്വിവേദി, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മരിയ്ക്കാര്‍ ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് മേനോന്‍ നിര്‍വ്വഹിക്കുന്നു. പ്രഭാകരന്‍ അമുദന്‍, കണ്‍മണി എന്നിവരുടെ വരികള്‍ക്ക് മന്‍സൂര്‍ അഹമ്മദ് സംഗീതം പകരുന്നു. ആന്റണി ദാസന്‍, കാര്‍ത്തിക്, മാനസി എന്നിവരാണ് ഗായകര്‍.


Next Story

Related Stories