TopTop
Begin typing your search above and press return to search.

ദിവസവേതനക്കാരായ തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച് തമിഴ് സിനിമാലോകം; 50 ലക്ഷം നല്‍കി രജനികാന്ത്

ദിവസവേതനക്കാരായ തൊഴിലാളികളെ ചേര്‍ത്ത് പിടിച്ച് തമിഴ് സിനിമാലോകം; 50 ലക്ഷം നല്‍കി രജനികാന്ത്

ദിവസ വേതനക്കാരായ സിനിമ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി താരങ്ങള്‍. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമ ചിത്രീകരണങ്ങളെല്ലാം മുടങ്ങിയിരിക്കുന്നതിനാല്‍ തൊഴിലാളികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഇവരുടെ വരുമാനം നിലച്ചതോടെ കുടുംബമടക്കം കടുത്ത ദാരിദ്ര്യത്തിലേക്ക് വീണുപോയിരിക്കുകയാണ്. ഈ ദുരിതത്തില്‍ നിന്നും തൊഴിലാളികളെ കരകയറ്റാനാണ് താരങ്ങളും സംഘടനകളും കൈകോര്‍ത്തിരിക്കുന്നത്. തമിഴ് സിനിമ ലോകമാണ് മാതൃകപരമായ ഈ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ( ഫെഫ്‌സി) മുഖേനയാണ് ദിവസ വേതനക്കാരായ സിനിമ തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുന്നത്. ഇതിനായി പ്രമുഖ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് 50 ലക്ഷം രൂപയാണ് തൊഴിലാളികള്‍ക്കായി സംഭാവന നല്‍കിയത്. വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ 10 ലക്ഷം വീതം നല്‍കി. സൂര്യ, കാര്‍ത്തി, ഇവരുടെ പിതാവ് ശിവകുമാര്‍ എന്നിവരും 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പാര്‍ത്ഥിപന്‍ 250 ചാക്ക് അരിയും പ്രകാശ് രാജ് 150 ചാക്ക് അരിയും സംഭവാന ചെയ്തിട്ടുണ്ട്. പ്രകാശ് രാജ് തന്റെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മൂന്നു മാസത്തെ ശമ്പളം മുന്‍കൂറായും നല്‍കിയിട്ടുണ്ട്.കൂടാതെ തന്റെ മുടങ്ങിക്കിടക്കുന്ന മൂന്നു സനിമകളിലെ ദിവസ വേതനക്കാര്‍ക്ക് പാതി ശമ്പളവും നല്‍കി. ഫെഫ്‌സിയില്‍ ഏകദേശം 15,000 അംഗങ്ങളുണ്ട്. മാര്‍ച്ച് 19 മുതല്‍ സിനിമ ചിത്രീകരണം നിര്‍ത്തിവച്ചതോടെ ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലേക്ക് വീണുപോയിരുന്നു. അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ താരങ്ങള്‍ സഹായിക്കണമെന്ന് സംഘന പ്രസിഡന്റ് ആര്‍ കെ ശെല്‍വ മണി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങള്‍ മുന്നോട്ടു വന്നത്.


Next Story

Related Stories