TopTop
Begin typing your search above and press return to search.

ആറ് കഥാപാത്രങ്ങളായി സന്തോഷ് കീഴാറ്റൂര്‍; കോവിഡ് പഞ്ചാത്തലത്തില്‍ 'സിഗ്മ' എത്തുന്നു

ആറ് കഥാപാത്രങ്ങളായി സന്തോഷ് കീഴാറ്റൂര്‍; കോവിഡ് പഞ്ചാത്തലത്തില്‍ സിഗ്മ എത്തുന്നു

കൊവിഡ് 19 രോഗികളുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി കുതിച്ചുയരുകയാണ്. രോഗമുക്തി നേടുന്നവരേയും ഭയപ്പാടോടെയാണ് ആളുകള്‍ കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ബോധവത്കരണവുമായി എത്തുകയാണ് സ്റ്റിഗ്മ എന്ന ഷോര്‍ട്ട്ഫിലിമിലൂടെ ആരോഗ്യപ്രവര്‍ത്തകരും ചലച്ചിത്ര നടനും നാടകപ്രവര്‍ത്തകനുമായ സന്തോഷ് കീഴാറ്റൂരും.

ദ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (കണ്ണൂര്‍) ആണ് ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത്. സ്റ്റിഗ്മ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് കീഴാറ്റൂരാണ്. ആറ് കഥാപാത്രങ്ങളായാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പെണ്‍കുട്ടിയുടെ കൊവിഡ് ഭേദമായിട്ടും നേരത്തെ ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്‍മാറുന്ന യുവാവിന്റെ അച്ഛനായും ഗള്‍ഫില്‍ നിന്ന് വന്ന് ക്വാറന്റൈനില്‍ കഴിയുന്ന യുവാവായും. കൊവിഡ് 19 ബാധിച്ച് മരിച്ച ആളെ സംസ്‌കരിക്കാന്‍ തയ്യാറാകാത്ത ഒരു ഐടി ഉദ്യോഗസ്ഥനായും ലോക്ക് ഡൗണ്‍ കാലത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ആളായിട്ടും ഒരു സ്ത്രീ നഴ്‌സായിട്ടുമാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ബാബു ശ്രീസ്ഥയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ കൂടിയാണ് നാടകകൃത്തായ സുരേഷ് ബാബു ശ്രീസ്ഥ. ചിത്രം ഉടന്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം റിലീസ് ചെയ്യും.


Next Story

Related Stories