തിരുവോണദിനത്തിലാണ് വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ദുല്‍ഖറിന്റെയും അനു സിത്താരയുടെയും അതിഥി വേഷത്തിനൊപ്പം സണ്ണിവെനിന്റെ ഭാര്യ രഞ്ജിനി അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തില്‍ ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് രഞ്ജിനി കൈകാര്യം ചെയ്തിരിക്കുന്നത്. ജീവിതപങ്കാളിക്കൊപ്പം വെള്ളിത്തിരയിലേക്ക് കടന്നുചെല്ലാനുള്ള ഭാഗ്യമാണ് ഇതുവഴി രഞ്ജിനിയ്ക്ക് ലഭിച്ചിരിക്കുന്നത്.
സണ്ണിവെയ്നും രഞ്ജിനിയും ദുല്‍ഖറിന്റെ അടുത്ത സുഹൃത്തുക്കളാണ്. ആ സൗഹൃദം തന്നെയാണ് ദുല്‍ഖര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രഞ്ജിനിയേയും എത്തിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനി നര്‍ത്തകിയും കൂടിയാണ്. 2019 ഏപ്രില്‍ പത്തൊമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്മാന് ഒപ്പമായിരുന്നു സണ്ണി വെയ്നിന്റെയും മലയാളസിനിമയിലേക്കുള്ള അരങ്ങേറ്റം.