TopTop
Begin typing your search above and press return to search.

മാസങ്ങള്‍ നീണ്ട പരിശീലനം, മധുര ഭാഷാ പഠനത്തിന് പ്രത്യേക സഹായി; സുരരൈ പോട്ര്-ലേക്ക് അപര്‍ണ ബാലമുരളി എത്തിയത് ഇങ്ങനെ (വീഡിയോ)

മാസങ്ങള്‍ നീണ്ട പരിശീലനം, മധുര ഭാഷാ പഠനത്തിന് പ്രത്യേക സഹായി; സുരരൈ പോട്ര്-ലേക്ക് അപര്‍ണ ബാലമുരളി എത്തിയത് ഇങ്ങനെ (വീഡിയോ)

മാസങ്ങള്‍ നീണ്ട തയാറെടുപ്പ്, പരിശീലനം, തമിഴ് ഭാഷയും അതില്‍ തന്നെ മധുര ഭാഗത്തുള്ള ഭാഷാശൈലി പരിശീലിക്കാന്‍ പ്രത്യേക പരിശീലക... സുരരൈ പോട്ര് എന്ന സിനിമയില്‍ അപ്രതീക്ഷിത കൈയടി നേടിയ പ്രകടനത്തിന് അപര്‍ണ ബാലമുരളി സഞ്ചരിച്ച വഴികള്‍ ഏറെ കഠിനം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോയിലാണ് അപര്‍ണ താന്‍ ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രമായി മാറിയതിനെ കുറിച്ച് പറയുന്നത്.

ഷൂട്ടിംഗ് തുടങ്ങുംവരെ താന്‍ ഈ ചിത്രത്തില്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ലായിരുന്നു എന്ന് അപര്‍ണ വീഡിയോയില്‍ പറയുന്നു. ചിത്ത്രില്‍ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാണ് അപര്‍ണയുടെ കഥാപാത്രം. അതേ സമയം, തന്റേടവും നിശ്ചയദാര്‍ഡ്യവും കാഴ്ചപ്പാടും ഒക്കെ ഒത്തുചേര്‍ന്ന കഥാപാത്രവുമാണിത്. ബൊമ്മിയായുള്ള അപര്‍ണയുടെ പരകായപ്രവേശം അത്രയേറെ കൈയടി നേടുകയും ചെയ്തു. എന്നാല്‍ അതിലേക്ക് സഞ്ചരിച്ചെത്തിയ വഴികള്‍ ഏറെ കഠിനമായിരുന്നു എന്നാണ് ഈ ചിത്രീകരണ വീഡിയോ പറയുന്നത്.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതകഥയുടെ സ്വത്രന്താവിഷ്കാരമാണ് സിനിമ.



Next Story

Related Stories