TopTop
Begin typing your search above and press return to search.

കടുവയും കാവലും അല്ല, പുതിയ ലുക്കിന് പിന്നിലെ സിനിമയേതെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി

കടുവയും കാവലും അല്ല, പുതിയ ലുക്കിന് പിന്നിലെ സിനിമയേതെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തിന്റെ ലുക്ക് എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ഗോപിയുടെ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. അത് വ്യാജ പ്രചരണമാണെന്നും അനൗണ്‍സ് ചെയ്തതോ ഇപ്പോള്‍ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും തന്റെ ഈ പുതിയ ലുക്കിന് ഒരു ബന്ധവുമില്ലെന്നു താരം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ഈ ലുക്ക് തന്റെ 250 ാം സിനിമയുടെയാണെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

'എന്റെ ഇപ്പോഴത്തെ ലുക്കിന് അനൗണ്‍സ് ചെയ്തതോ ചിത്രീകരണം നടക്കുന്നതോ ആയ ഒരു സിനിമയുമായും ബന്ധമില്ല. എന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനമില്ലാതെ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. താല്‍ക്കാലികമായ ഈ ഗൈറ്റപ്പ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250ാം സിനിമയുടെ ഫോട്ടോഷൂട്ടിനും ഒപ്പം രാഹുല്‍ എന്ന സംവിധായകന്റെ സിനിമയ്ക്കായും ഉള്ളതാണ്. അതിനു ശേഷം കാവലിലെ ഷേവ് ചെയ്ത ലുക്കിലേക്ക് മാറി ആ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിക്കും' സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കടുവ എന്ന ചിത്രത്തിലെ ലുക്ക് ആണെന്നും, അല്ല കാവല്‍ എന്ന ചിത്രത്തിലെ ലുക്കാണ് ഇതെന്നുമെല്ലാമുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'കായങ്ങള്‍ നൂറ്' എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലാണ് സുരേഷ് ഗോപി ഈ ലുക്കില്‍ ആദ്യം എത്തിയത്. അതിനു പിന്നാലെയായിരുന്നു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.


Next Story

Related Stories