Top

സുരേഷ് നാരായണന്‍ സംവിധാനം ചെയ്ത ഇരട്ടജീവിതം; മറ്റൊരു മലയാള സിനിമ കൂടി അന്താരാഷ്ട്ര വേദികളില്‍

സുരേഷ് നാരായണന്‍ സംവിധാനം ചെയ്ത ഇരട്ടജീവിതം; മറ്റൊരു മലയാള സിനിമ കൂടി അന്താരാഷ്ട്ര വേദികളില്‍

ട്രാന്‍സ്ജന്‍ഡര്‍ ജീവിതത്തെ കോമാളി വല്‍ക്കരിക്കാത്ത, വിഷയത്തെ പൂര്‍ണ്ണ ഗൗരവത്തോടെ കണ്ടുകൊണ്ട് സുരേഷ് നാരായണന്‍ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ ഇരട്ടജീവിതം കാലിഫോര്‍ണിയയിലെ Stanford University യിലെ Film and Media Studies ലും അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ നടത്തുന്ന Mustard Seed Film Festival ലും തിരഞ്ഞെടുത്തു.

മെയില്‍ ടു ഫീമെയില്‍ ട്രാന്‍സിനെ കണ്ടു പരിചയിച്ച മലയാളി സമൂഹത്തിന് മുന്‍പില്‍ ആദ്യമായി ഫീമെയില്‍ ടു മെയില്‍ ട്രാന്‍സിന്റെ ജീവിതാവസ്ഥകളും അവര്‍ക്കു നേരെയുള്ള കുടുംബ-സാമൂഹിക നിലപാടുകളും പരിഹാസങ്ങളോ വലിയ കോലാഹലങ്ങളോ ഇല്ലാതെ തന്മയത്വത്തോടെ പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍. ഫെമിയില്‍ ടു മെയില്‍ ട്രാന്‍സ് ജീവിതത്തിലേക്കുള്ള ഒരു പരിചയപ്പെടുത്തല്‍ കൂടി നടത്തിയിട്ടുണ്ട് ഇതില്‍.

2019 ഒക്ടോബര്‍ 6ന് ഫിലഡല്‍ഫിയയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം നവംബര്‍11 ന് കാലിഫോര്‍ണിയയിലും പ്രദര്‍ശിപ്പിക്കും


Next Story

Related Stories