TopTop
Begin typing your search above and press return to search.

ഒമ്പതിലൊന്നിൽ വീണ്ടും സൂര്യയും ഗൗതം മേനോനും; 'നവരസ' റോളിങ്

ഒമ്പതിലൊന്നിൽ വീണ്ടും സൂര്യയും ഗൗതം മേനോനും; നവരസ റോളിങ്

കാക്ക കാക്ക, വാരണം ആയിരം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു. ഒടിടി റിലീസ് ലക്ഷ്യമിട്ട് ഒരുങ്ങുന്ന ആന്തോളജി വിഭാഗത്തില്‍ പെടുന്ന നവരസയിലാണ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

ഒമ്പത് സംവിധായകരുടെ ഒമ്പത് സിനിമകളാണ് നവരസയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രം നായകനായി എത്തുന്ന ധ്രുവനച്ചിത്തരം എന്ന സിനിമയ്ക്ക് ശേഷം ഗൗതം മേനോന്റെതായി പുറത്ത് വരുന്ന സിനിമയായിരിക്കും നവരസയിലെ ഷോര്‍ട്ട് ഫിലിം. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടിയാണ് നവരസ ഒരുങ്ങുന്നത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച സിനിമ മേഖലയിലുള്ളവരുടെ ഉന്നമനത്തിനായാണ് പ്രമുഖര്‍ അണിനിരന്നുകൊണ്ട് നവരസ എന്ന പേരില്‍ സിനിമ ഒരുക്കുന്നത്. ഗൗതം മേനോന്‍, സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം ചെന്നൈയില്‍ ആരംഭിച്ചതായാണ് വിവരം.

പിസി ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പിസി ശ്രീറാം തന്നെയാണ് സിനിമ സംബന്ധിച്ച വിവരം ആരാധകര്‍ക്കായി പങ്കുവച്ചതും. ട്വിറ്ററിലായിരുന്നു പ്രതികരണം.


Next Story

Related Stories