TopTop
Begin typing your search above and press return to search.

സൂര്യയും അപര്‍ണ ബാലമുരളിയും അഭിനയിച്ച 'സൂരറൈ പോട്ര്' ഓസ്‌കറിലേക്ക്

സൂര്യയും അപര്‍ണ ബാലമുരളിയും അഭിനയിച്ച സൂരറൈ പോട്ര് ഓസ്‌കറിലേക്ക്

സുധാ കൊംഗാര സംവിധാനം ചെയ്ത് സൂര്യ നായകനും അപര്‍ണ ബാലമുരളി നായികയുമായെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കറില്‍ മത്സരിക്കും. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ തുടങ്ങി വിഭാഗങ്ങളില്‍ ചിത്രം ഓസ്‌കാറില്‍ മത്സരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ബജറ്റ് എയര്‍ലൈന്‍ എയര്‍ ഡെക്കാന്‍ സ്ഥാപിച്ച ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രമാണ് 'സൂരറൈ പോട്ര്' ചിത്രത്തില്‍ ചിത്രത്തില്‍ സൂര്യക്കൊപ്പം അപര്‍ണ ബാലമുര്‍ലി, പരേഷ് റാവല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍, ചിത്രത്തിന്റെ സഹനിര്‍മാതാവ് രാജശേഖര്‍ പാണ്ഡ്യന്‍ ട്വിറ്ററിലാണ് ചിത്രം ഓസ്‌കാറില്‍ മത്സരിക്കുമെന്ന് അറിയിച്ചത്. കോവിഡ് പ്രതിസന്ധികള്‍ ഉള്ളതിനാല്‍ ഓസ്‌കറിന് അയക്കാന്‍ സാധിക്കുന്ന സിനിമകള്‍ക്കുള്ള നിയമങ്ങളില്‍ പല മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തിയ ചിത്രത്തിനും മത്സരിക്കാന്‍ അവസരമൊരുങ്ങിയത്. ജൂറി അംഗങ്ങള്‍ക്കായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷോ സംഘടിപ്പിക്കുകയാണ് സാധാരണ പതിവ്. എന്നാല്‍ ഇക്കുറി ഓസ്‌കര്‍ നടപടികളെല്ലാം വിര്‍ച്വല്‍ ആണ്. സിനിമയുടെ ലിങ്ക് അയച്ച ശേഷം ജൂറി അംഗങ്ങള്‍ ചിത്രം ഓണ്‍ലൈനായി കാണും.


Next Story

Related Stories