TopTop
Begin typing your search above and press return to search.

'അന്വേഷണ പരിധിയില്‍ സ്വജന പക്ഷപാതം മുതല്‍ സാമ്ബത്തിക ഇടപാട് വരെ', സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച്‌ പറഞ്ഞ് അങ്കിത; റിയ പ്രതിനായികാ വേഷത്തിലേക്ക് ?

"ആത്മഹത്യ ചെയ്യാന്‍ കഴിയുന്ന ആളല്ല സുശാന്ത്. ഞങ്ങള്‍ ഒരുമിച്ചുള്ള സമയത്തും ഒരുപാട് മോശമായ സാഹചര്യങ്ങളിലൂടെ സുശാന്ത് കടന്നു പോയിട്ടുണ്ട്. പക്ഷെ അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു," ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണത്തെ കുറിച്ച്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന നടി അങ്കിത ലൊഖാന്‍ഡെയുടെ വാക്കുകളാണിവ. വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണങ്ങള്‍ തള്ളുകയാണ് അങ്കിത. റിപബ്ലിക് ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അങ്കിതയുടെ പ്രതികരണം.

ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് മുംബൈയിലെ ഫ്ലാറ്റില്‍ ചലച്ചിത്ര നടന്‍, ടെലിവിഷന്‍ താരം, സംരംഭകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന സുശാന്ത് സിങ് രജപുത്നെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാ ലോകം കേട്ടത്. പിന്നാലെ ഉയര്‍ന്നത് ബോളിവുഡിനെ തന്നെ പിടിച്ചുലച്ച വിവാദങ്ങളായിരുന്നു.

ബോളിവുഡിലെ സ്വജനപക്ഷപാതം സുശാന്ത് എന്ന നടനെ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന വാദം വലിയ വിവാദമായി ആളിപ്പടര്‍ന്നു. മലയാള സിനിമാ രംഗത്ത് പോലും ഇതിനെ പിന്തുടര്‍ന്ന് വിവാദങ്ങള്‍ അരങ്ങേറി. ഈ വിവാദങ്ങള്‍ പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. സുശാന്തിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി നടി റിയാ ചക്രവര്‍ത്തി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ നടപടി സ്വീകരിക്കമെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിലപാട്. നിലവില്‍ ബീഹാറിലെ പാറ്റ്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റമെന്നും സിബിഐ അന്വേഷിക്കണമെന്നുമായിപുന്നു സുശാന്തിന്റെ പിതാവ് കെ കെ സിങിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.

റിയാ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്റെ കുടുംബം രംഗത്തെത്തിയെന്നത് തന്നയാണ് ഇപ്പോഴുള്ള വഴിത്തിരിവ്. ബോളിവുഡ് താരം സുശാന്തിന്റെ മരണ ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു കാമുകിയായ റിയാ ചക്രവര്‍ത്തിയുടേത്. ഏറെ വികാരപരമായ പോസ്റ്റിലൂടെ സുശാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച റിയ ആയിരുന്നു സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടതും. ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററിലൂടെയായിരുന്നു റിയ ഇക്കാര്യം ഉന്നയിച്ചത്.

പിന്നാലെയാണ് നടന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെ റിയയ്ക്ക് എതിരെ രംഗത്ത് എത്തിയതും. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോടു വെളിപ്പെടുത്തിയിരുന്നുവെന്നാണു പുതിയ മൊഴി. സുശാന്ത് അയച്ച ടെക്‌സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിനു നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകിയില്‍ നിന്നും പ്രതിനായിക വേഷത്തിലേക്ക് റിയ മാറുമോ എന്നാണ് ഇനിയുള്ള ദിവസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോവുന്നത്.

ബംഗാളി കുടുംബത്തില്‍ കര്‍ണാടകയിലെ ബെംഗളൂരുവിലാണ് റിയയുടെ ജനനം. ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. എംടിവി ടാലന്റ് ഹണ്ടില്‍ റണ്ണര്‍ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളില്‍ അവതാരക. 2013-ല്‍ ബോളിവുഡ് അരങ്ങേറ്റം. 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെയാണ് തുടക്കം . 2012-ല്‍ 'തുനീഗ തുനീഗ' എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു. യാഷ്‌രാജ് ഫിലിംസിന്റെ 'ബാങ്ക്‌ചോര്‍', 'ഹാഫ് ഗേള്‍ഫ്രണ്ട്' എന്നീ സിനിമകളിലും റിയ അഭിനയിച്ചിരുന്നു. ഈ സമയത്താണ് റിയ സുശാന്തുമായി അടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇരുവരും ലഡാക്കില്‍ അവധി ആഘോഷത്തിനു പോയതോടെയാണു ബന്ധം കൂടുതല്‍ പരസ്യമായത്. റിയയുടെ അഭിനയജീവിതത്തേക്കാള്‍ സുശാന്തുമായുള്ള പ്രണയ വാര്‍ത്തകളായിരുന്നു കൂടുതലും ബോളിവുഡില്‍ ചര്‍ച്ചയായത്. ഇപ്പോള്‍, അന്വേഷണം തനിക്കെതിരെ തിരിയുമ്ബോള്‍ നിയമ പരമായി തന്നെ നീങ്ങാനാണ് റിയയുടെ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, സുശാന്തിന്റെ മരണത്തിലെ സാമ്ബത്തിര വശങ്ങളും അന്വേഷണ പരിധിയിലേക്ക് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരൂഹമരണം സംബന്ധിച്ച എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്ന 15 കോടി രൂപയുടെ 'സംശയാസ്പദ ഇടപാട്' ആണ് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിഗണിക്കുന്നത്. റിയ ചക്രവര്‍ത്തിയുടെ സഹോദരനുമായി ബന്ധപ്പെട്ട ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്റെ പിതാവ് നല്‍കിയ പരാതിയുടെ വിശദാംശങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. സുശാന്തിന്റെ പിതാവ് കെ.കെ.സിങ് ബിഹാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സുശാന്തിനെ സാമ്ബത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി ഉപദ്രവിച്ചത് ആത്മഹത്യയിലേക്ക് നയിച്ചതായും ആരോപിക്കുന്നുണ്ട്.

ബോളീവുഡിലെ സ്വജന പക്ഷപാതമായിരുന്നു സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന മറ്റൊരു പ്രധാന ആരോപണം. ആരാധകര്‍ വലിയ തോതില്‍ ഇതിനെതിരെ രംഗത്ത് എത്തിയപ്പോള്‍ ബോളിവുഡില്‍ തന്നെ തുറന്ന് പറച്ചിലുകള്‍ ഉണ്ടായി. കരണ്‍ ജോഹര്‍, ആലിയ ഭട്ട്, സോനാക്ഷി സിന്‍ഹ, അനന്യ പാണ്ഡെ, സല്‍മാന്‍ ഖാന്‍, സോനം കപൂര്‍ തുടങ്ങിയ താരങ്ങളും ആരാധകരുടെ പ്രതികരണത്തിന്റെ ചൂടറിഞ്ഞു.

ബോളീവുഡിലെ ഖാന്‍മാര്‍ക്കെതിരെയും ആരോണങ്ങള്‍ ഉയര്‍ന്നു. സല്‍മാന്‍ ഖാനും കുടുംബവും തന്റെ കരിയര്‍ നശിപ്പിച്ചെന്ന് കാട്ടി അഭിനവ് സിംഗ് കശ്യപ് രംഗത്തെത്തി. ദബാങിന് ശേഷം അര്‍ബാസ് ഖാനും കുടുംബവും തന്റെ കരിയര്‍ അട്ടിമറിച്ചുവെന്നായിരുന്നു അഭിനവ് സിംഗ് കശ്യപ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ വിവാദത്തിന് പിന്‍പറ്റി സുശാന്തിന്റെ മരണം സംബന്ധിച്ച അന്വേഷണം ബോളിവുഡ് പ്രമുഖരിലേക്കും നീളുകയാണ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. സുശാന്തിനെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ കരണ്‍ ജോഹര്‍ അടക്കമുള്ള പ്രമുഖര്‍ ശ്രമിച്ചിരുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മൊഴിയും നേരത്തെ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിര്‍മാതാക്കളായ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, സംവിധായകന്‍ മഹേഷ് ഭട്ട് എന്നിവര്‍ക്കെതിരെയായിരുന്നു കങ്കണ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. സ്വജനപക്ഷപാതത്തിന്റെ പേരില്‍ പ്രിയപ്പെട്ടവര്‍ക്ക് അവസരം നല്‍കുക എന്നതിനൊപ്പം അവര്‍ക്ക് വേണ്ടി മറ്റുള്ളവരുടെ അവസരം കൂടി ഇല്ലാതാക്കി അവരെ നശിപ്പിക്കുക എന്നതാണ് സിനിമ രംഗത്ത് നടക്കുന്നതെന്നും കങ്കണ ആരോപിച്ചിരുന്നു. സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്മശ്രീ തിരികെ നല്‍കാന്‍ തയ്യാറാണെന്നും കങ്കണ റണാവത് വ്യക്തമാക്കുകയായിരുന്നു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ താരത്തിന്റെ മൊഴി കൂടി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

ഇതിനെല്ലാം പിന്നാലെയാണ് സുശാന്തിന്‌ വിഷാദരോ​ഗമില്ലെന്ന് വ്യക്തമാക്കി അങ്കിത ലൊഖാന്‍ഡെ നടത്തിയ പ്രതികരണം. സുശാന്ത് ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരുപാട് സ്വപ്നങ്ങളുള്ള വ്യക്തിയായിരുന്നു സുശാന്ത്. സുശാന്തിന് ആത്മഹത്യ ചെയ്യാനാകില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അതിനെ വിഷാദം എന്ന് വിളിക്കുന്നത് കാണുമ്ബോള്‍ ഹൃദയം തകരുന്നു. അതില്‍ എന്തൊക്കെയോ ദൂരൂഹതകളുണ്ടെന്നും അങ്കിത വ്യക്തമാക്കുന്നു.


Next Story

Related Stories