ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത് രണ്ട് മാസം പിന്നിടുമ്പോൾ അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് യുഎസിലെ കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലി. ബോളിവുഡ് സിനിമയ്ക്ക് നൽകിയ സംഭാവനകളും ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാര നടപടി. സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീർത്തിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഈ ബഹുമതി ഏറ്റുവാങ്ങിയപ്പോഴും ശ്വേത സിംഗ് കീർത്തിതന്നെയാണ്.
സർട്ടിഫിക്കറ്റിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടാണ് ശ്വേത സോഷ്യൽ മീഡിയയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കാലിഫോർണിയ എന്റെ സഹോദരന്റെ (സുശാന്ത്) സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനയെ അംഗീകരിക്കുന്നു. കാലിഫോർണിയ നമ്മോടൊപ്പമുണ്ട്…. നിങ്ങളോ? നിങ്ങളുടെ പിന്തുണയ്ക്ക് കാലിഫോർണിയ നന്ദി. എന്നാണ് കുറിപ്പ്.
ജൂൺ 14നാണ് മുംബൈയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ സുശാന്ത് സിങ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബോളീവുഡിലെ സ്വജന പക്ഷപാതം ഉൾപ്പെടെ സജീവചർച്ചയാവുകയും ചെയ്തു.