TopTop
Begin typing your search above and press return to search.

ഞാന്‍ പടമില്ലാതെ വീട്ടിലിരിക്കുകയല്ല, കരണ്‍ ജോഹറിനെ ഇഷ്ടമാണെന്നോ വെറുപ്പാണെന്നോ പറഞ്ഞിട്ടില്ല - കങ്കണ റാണട്ടിന് താപ്‌സി പന്നുവിന്റെ മറുപടി

ഞാന്‍ പടമില്ലാതെ വീട്ടിലിരിക്കുകയല്ല, കരണ്‍ ജോഹറിനെ ഇഷ്ടമാണെന്നോ വെറുപ്പാണെന്നോ പറഞ്ഞിട്ടില്ല - കങ്കണ റാണട്ടിന് താപ്‌സി പന്നുവിന്റെ മറുപടി

തനിക്കെതിരെ നടി കങ്കണ റാണട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി താപ്‌സി പന്നു. കങ്കണ പറയുന്ന മാഫിയാ സംഘങ്ങളൊന്നും എന്റെ സിനിമകള്‍ നിര്‍മ്മിച്ചിട്ടില്ല. ഞാന്‍ സിനിമയില്ലാതെ ഇരിക്കുകയുമല്ല. എനിക്ക് അഞ്ച് സിനിമകള്‍ കരാറായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷവും ഞാന്‍ നാല് സിനിമ വീതം ചെയ്തിട്ടുണ്ട്്. കരണ്‍ ജോഹറിനെ എനിക്ക് കണ്ട് പരിചയം മാത്രമേയുള്ളൂ. കരണ്‍ ജോഹറിനെ ഇഷ്ടമാണെന്നോ വെറുപ്പാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ മുമ്പത്തെയോ ഇപ്പോളത്തേയോ സിനിമകള്‍ കങ്കണ പറയുന്ന മാഫിയ സംഘങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ എന്തടിസ്ഥാനത്തിലാണ് കങ്കണ സ്വജനപക്ഷപാതം ആരോപിക്കുന്നത് എന്നും താപ്‌സി ചോദിച്ചു. ആരുടെയെങ്കിലും മരണം വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനുള്ള അവസരത്തിനായി ഞാന്‍ ഉപയോഗിക്കാറില്ല - താപ്സി പന്നു പറഞ്ഞു.

എന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കി പകരം താരങ്ങളുടെ മക്കളെ കാസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമ ഇന്‍ഡസ്ട്രിയില്‍ മോശവും നല്ലതുമായ കാര്യങ്ങളുണ്ട്. പോസിറ്റീവ് ആയ സമീപനമാണ് എന്റേത്. നെഗറ്റീവ് സമീപനം വളര്‍ച്ചയ്ക്ക് സഹായിക്കില്ല. കങ്കണയും അവരുടെ സഹോദരിയും എന്നേയും എന്റെ കഠിനാദ്ധ്വാനത്തേയും വില കുറച്ച് കാണാന്‍ ശ്രമിക്കുകയാണ് - താപ്‌സി പറഞ്ഞു.

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബോളിവുഡ്ഡിലെ മാഫിയ സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച താപ്സി കരൺ ജോഹർ, മഹേഷ് ഭട്ട്, സ്വര ഭാസ്കർ എന്നിവർക്കെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. ബോളിവുഡ്ഡിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായിരിക്കുകയാണ് കങ്കണയുടെ ആരോപണങ്ങൾ. സുശാന്ത് സിംഗ് രാജ്പുത്തിന്റെ കരിയര്‍ നശിപ്പിക്കാന്‍ ആദിത്യ ചോപ്രയുടെ അജണ്ടയുടെ അടിസ്ഥാനത്തില്‍ കരണ്‍ ജോഹര്‍ പ്രവര്‍ത്തിച്ചു എന്ന് കങ്കണ റാണട്ട് ആരോപിച്ചിരുന്നു. മറ്റ് സിനിമകള്‍ക്കൊന്നും കരാറൊപ്പിടാന്‍ കഴിയാത്തവിധം ആദിത്യ ചോപ്ര യാഷ് രാജ് ഫിലിംസിന് വേണ്ടി സുശാന്ത് സിംഗിനെക്കൊണ്ട് കരാറില്‍ ഒപ്പുവയ്പിച്ചു. സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീലയിലും ബാജിറാവു മസ്താനിയിലും സുശാന്ത് ആണ് അഭിനയിക്കേണ്ടിയിരുന്നത്. ബന്‍സാലിയുടെ പടങ്ങളില്‍ നിന്ന് സുശാന്തിനെ തടഞ്ഞത് ആദിത്യയാണെന്നും റിപ്പബ്ലിക്ക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ ആരോപിച്ചിരുന്നു.

സുശാന്ത് സിംഗിനെ ഡ്രൈവ് എന്ന സിനിമയ്ക്ക് കരാര്‍ ഒപ്പിടുവിച്ച് അദ്ദേഹത്തെ പരാജയപ്പെട്ട താരമാക്കി ചിത്രീകരിച്ച് ചിത്രം തീയറ്ററുകളിലെത്തില്ലെന്ന് ഉറപ്പുവരുത്തുകയാണ് കരണ്‍ ജോഹര്‍ ചെയ്തത്. യാഷ് രാജ് ഫിലിംസുമായുള്ള സുശാന്ത് സിംഗിന്റെ എഗ്രിമെന്റിന്റെ കോപ്പി മുംബയ് പൊലീസിന്റെ പക്കലുണ്ട്. ആദിത്യ ചോപ്രയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.


Next Story

Related Stories