Top

അസുരനും 'വില്ലനായി' തമിള്‍റോക്കേഴ്‌സ്

അസുരനും

ധനുഷ്-മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത 'അസുരന്‍' മികച്ച പ്രതികരണങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ റിലീസ് ചെയ്ത് ഒരാഴ്ചയാകുന്ന അസുരന്‍ റിലീസ് ചെയ്ത ദിവസം തന്നെ ചോര്‍ന്നതായി റിപ്പോര്‍ട്ട്.

ആദ്യദിവസം തന്നെ തമിള്‍റോക്കേഴ്‌സ് എന്ന പൈറസി വെബ്‌സൈറ്റാണ് അസുരന്‍ ചോര്‍ത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമായ അസുരന്‍, തിരിച്ചു വരവിനുശേഷമുള്ള മഞ്ജുവിന്റെ മികച്ച പ്രകടനമായാണ് പലരും വിലയിരുത്തുന്നത്. ഒപ്പം തന്നെ ശക്തമായ പെളിറ്റിക്‌സും സിനിമ പറയുന്നുണ്ട്.

അസുരന്‍ കൂടാതെ തെലുങ്ക് ചിത്രം 'സൈ റാ നരസിംഹ റെഡ്ഡിയും, തമിഴ്‌റോക്കേര്‍സ് ചോര്‍ത്തിയിട്ടുണ്ട്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി കേന്ദ്ര കഥാപാത്രമായെത്തുന്ന ബിഗ് ബജറ്റ് സിനിമയാണ് 'സൈ റാ നരസിംഹ റെഡ്ഡി. ചിരഞ്ജീവിക്കു പുറമെ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, ജഗപതി ബാബു, നയന്‍താര, തമന്ന, കിച്ച സുദീപ് തുടങ്ങി വന്‍താരനിരയുണ്ട്.


Next Story

Related Stories